തിരുവനന്തപുരം: കണ്ണൂരിലെ നാറാത്ത് പോപ്പുലര്‍ ഫ്രണ്ടിന്റെ ഭീകര പരിശീലന കേന്ദ്രത്തില്‍ നിന്ന് ആയുധങ്ങള്‍ കണ്ടെടുത്ത സംഭവം ദേശീയ അന്വേഷണ ഏജന്‍സിയെ (എന്‍ഐഎ) കൊണ്ട് അന്വേഷിപ്പിക്കണമെന്ന് ആവശ്യപ്പെട്ടതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.
കേസ് എന്‍ഐഎ അന്വേഷിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാരിന് യാതൊരു എതിര്‍പ്പും ഇല്ലെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ പ്രവര്‍ത്തനവും ഭീകര പ്രവര്‍ത്തനവും രണ്ടായി കാണണമെന്നാണു സംസ്ഥാനത്തിന്റെ നിലപാട്. നിയമ വിധേയ രാഷ്ട്രീയ പ്രവര്‍ത്തനത്തെ ഒരുകാലത്തും എതിര്‍ക്കില്ല. ഭീകര പ്രവര്‍ത്തനത്തിന് രാഷ്ട്രീയത്തെ മറയാക്കാന്‍ അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇത്തരക്കാര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: