മുംബൈ: ബാലാജി ടെലിഫിലിംസിന്റെ ഉടമയും നിര്‍മ്മാതാവുമായ ഏകതാ കപൂറിന്റെയും അവരുടെ പിതാവും നടനുമായ ജിതേന്ദ്ര എന്നിവരുടെ വസതിയിലും ഓഫീസിലും ആദായനികുതി വകുപ്പ് റെയ്ഡ് നടത്തി. ഏകതാ കപൂറിന്റെ സഹോദരനും പ്രമുഖനടനുമായ തുഷാര്‍ കപൂറിന്റെ വീട്ടിലും റെയ്ഡ് നടന്നു. നികുതി വെട്ടിപ്പ് നടത്തുന്നതായുള്ള വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയിഡ് നടന്നതെന്നാണ് പ്രാഥമികമായി അറിയാന്‍ സാധിച്ചത്.
ബാലാജി ടെലിഫിലിംസ് ഇന്ത്യയിലെ മിക്ക ഭാഷയിലും ടെലിഫിലിമുകളും, സീരിയലുകളും,സിനിമകളും നിര്‍മ്മിച്ചിട്ടുണ്ട്. വിദ്യാബാലന്റെ ഡേര്‍ട്ടി പിക്ച്ചര്‍, വില്ലന്‍, രാഗിണി എം എം എസ് എന്നിങ്ങനെ ഒട്ടനവധി ചിത്രങ്ങള്‍ നിര്‍മ്മിച്ച കമ്പനിയാണ് ഏകതാ കപൂറിന്റേത്. മുംബൈയിലെ ഏഴ് ഇടങ്ങളിലാണ് ഒരേ സമയം പരിശോധന നടന്നത്. ഏകതയുടെ ജുഹുവിലുള്ള വീട്ടിലും അന്തേരിയിലുള്ള ബാലാജി ടെലിഫിലിംസിലും കമ്പനികളിലും മറ്റു സ്റ്റുഡിയോകളിലുമായി ആദായ നികുതി വകുപ്പിലെ നൂറോളം ഉദ്യാഗസ്ഥരാണ് റെയിഡിനായി എത്തിയത്. രാവിലെ ഏഴ് മണിക്ക് തുടങ്ങിയ പരിശോധന രാത്രി ഏറെ വൈകിയും തുടര്‍ന്നു കൊണ്ടിരിക്കുകയാണ്.
ഇന്ത്യന്‍ ടെലിവിഷന്‍ സീരിയല്‍ എന്നിവയില്‍ ചക്രപതി പദം അലങ്കരിച്ചിരുന്ന സ്ത്രീ സാനിധ്യമായിരുന്നു ഏകതാ. ചുരുങ്ങിയ സമയം കൊണ്ടാണ് ബാലാജി ടെലിഫിലിംസ് എന്ന പേര് ടെലിവിഷന്‍ സീരിയല്‍ രംഗത്ത് പ്രത്യക്ഷപ്പെട്ടത്. പത്തൊന്‍പതാം വയസില്‍ ടെലിവിഷന്‍ രംഗത്തേക്ക് കമ്പനിക്കൊപ്പം ഇറങ്ങിയെങ്കിലും പല വഴിവിട്ട ബന്ധങ്ങളിലൂടെയാണ് ഏകതയും അച്ഛന് ജിതേന്ദ്രയും കമ്പനിയെ വളര്‍ത്തിയതെന്ന് അക്ഷേപമുണ്ട്. ഇന്ന് ടി ആര് പി റേറ്റിങ്ങില്‍ മുന്നില്‍ നില്ക്കുന്ന പല സീരിയലുകളും ഏകതയുടെ നേത്യത്വത്തിലുള്ള കമ്പനിക്കവകാശപ്പെട്ടവയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: