കോട്ടയം: ബിഎംഎസ് ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ഇന്ന് വിവേകാനന്ദജയന്തി ആഘോഷവും കുടുംബസംഗമവും നടക്കും. ഉച്ചയ്ക്ക് 2.30ന് കോട്ടയം ശ്രീരംഗം ഓഡിറ്റോറിയത്തില്‍ ജില്ലാ പ്രസിഡന്റ് പി.കെ.രവീന്ദ്രനാഥിന്റെ അദ്ധ്യക്ഷതയില്‍ നടക്കുന്ന ആഘോഷവും കുടുംബസംഗമവും കേസരി മുഖ്യപത്രാധിപരും ആര്‍എസ്എസ് അഖിലഭാരതീയ സഹപ്രചാര്പ്രമുഖുമായ മാനനീയ ജെ.നന്ദകുമാര്‍ ഉദ്ഘാടനം ചെയ്യും. വാഴൂര്‍ തീര്‍ത്ഥപാദാശ്രമം സെക്രട്ടറി സ്വാമി ഗരുഡധ്വജാനന്ദ തീര്‍ത്ഥപാദര്‍ അനുഗ്രഹപ്രഭാഷണം നടത്തും. ബിഎംഎസ് ജില്ലാ സെക്രട്ടറി സി.ഉണ്ണികൃഷ്ണന് ഉണ്ണിത്താന്, മറ്റ് ജില്ലാ ഭാരവാഹികള്‍ എന്നിവര്‍ സംബന്ധിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: