കൊട്ടാരക്കര: മഹാത്മാ അയ്യങ്കാളിയുടെ ജീവിതത്തെ അവഗണിച്ച കേരളത്തിലെ ചരിത്രകാരന്മാരുടെ പാത തന്നെയാണ് അയ്യങ്കാളി സിനിമയുടെ കാര്യത്തില്‍ കേരള സര്‍ക്കാരും തിയറ്റര്‍ ഉടമകളും പിന്തുടര്ന്നതെന്ന് കെപിഎംഎസ് സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ജി. സുരേന്ദ്രന് പറഞ്ഞു. കൊട്ടാരക്കരയില്‍ യുവമോര്‍ച്ച നടത്തിയ അയ്യങ്കാളി സിനിമാ പ്രദര്‍ശനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
റഷ്യയില്‍ പോലും കമ്മ്യൂണിസ്റ്റ് ഭരണം വരുംമുന്പേ കേരളത്തില്‍ കാര്‍ഷിക വിപ്ലവവും മാറുമറയ്ക്കല്‍ സമരവും നടത്തിയ മഹാനായിരുന്നു അയ്യങ്കാളി. ഇന്ന് കേരളത്തിലെ പൊതുസമൂഹം അയ്യങ്കാളിയെ അംഗീകരിക്കാന്‍ താല്പര്യം കാണിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇന്നത്തെ നമ്മുടെ നിയമസഭാ സാമാജികര്‍ അയ്യങ്കാളിയുടെ ശ്രീമൂലം പ്രജാസഭയിലെ പ്രവര്‍ത്തനം കണ്ടുപഠിക്കണം എന്നും അദ്ദേഹം പറഞ്ഞു. 1863 കാലഘട്ടത്തെ അതിജീവിച്ച അയ്യങ്കാളി നടത്തിയ പ്രവര്‍ത്തനങ്ങള്‍ ഇന്നത്തെ സമൂഹം മാതൃകയാക്കണമെന്നും സുരേന്ദ്രന് പറഞ്ഞു.
പട്ടികജാതി പട്ടികവര്‍ഗ സമൂഹം ആരുടെയും വോട്ട് ബാങ്കല്ലെന്ന് തെളിയിക്കാനുള്ള സമയം അതിക്രമിച്ചിരിക്കുകയാണെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി എം.എസ്. ശ്യാംകുമാര്‍ പറഞ്ഞു.
മുന്നണികള്‍ ന്യൂനപക്ഷങ്ങള്‍ക്ക് വേണ്ടി അപകടകരമായ പ്രീണന രാഷ്ട്രീയം കളിക്കുമ്പോള്‍ കേരളത്തിലെ പട്ടികജാതി സമൂഹം ഒരുതുണ്ട് ഭൂമി ശവം അടക്കാന്‍ ഇല്ലാതെ നരകിക്കുകയാണ്. മുസ്ലീം വിധവയ്ക്ക് ഒന്നരലക്ഷം രൂപ നല്‍കാനുള്ള സര്‍ക്കാര്‍ നീക്കം പ്രീണനരാഷ്ട്രീയത്തിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ്. മറ്റ് വിധവകള്‍ മനുഷ്യരല്ലേ എന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം.
നികൃഷ്ടമായ കാലഘട്ടത്തില്‍ ജനിച്ച് സ്വന്തം ചങ്കൂറ്റത്തിലൂടെ ഒരു കാലത്തിന്റെ യജമാനന് ആയിമാറിയ അയ്യങ്കാളിയുടെ ചരിത്രത്തെ സര്‍ക്കാര്‍ ഭയപ്പെടുകയാണ്. ചില മുസ്ലീം എഴുത്തുകാരന്മാരും ചിത്രകാരന്മാരും ഹിന്ദുദേവതകളെ ആക്ഷേപിക്കുമ്പോള്‍ പോലും ആ വിപ്ലവ സ്വാതന്ത്ര്യവുമായി രംഗത്തെത്തുന്നവര്‍ എന്തുകൊണ്ടാണ് അയ്യങ്കാളി സിനിമ പ്രദര്‍ശിപ്പിക്കാത്തതിനെതിരെ പ്രതികരിക്കാത്തത് എന്ന് തിരിച്ചറിയണം. അയ്യങ്കാളിയുടെ ചരിത്രം ചവറ്റുകൊട്ടയില്‍ ആയാല്‍ തങ്ങളുടെ വോട്ട് ബാങ്കായ സമൂഹം സത്യം അറിയില്ലല്ലോ എന്ന ആശ്വാസമാണ് ഇതിന് പിന്നില്‍. അടിസ്ഥാന വര്‍ഗത്തിന്റെ അപ്പോസ്തലന്മാരും പ്രതികരിക്കാത്തത് ഇതുകൊണ്ടാണെന്ന് അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തെ മുഴുവന്‍ കേന്ദ്രങ്ങളിലും സിനിമ പ്രദര്‍ശിപ്പിക്കുമെന്ന് യുവമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. സുധീര്‍ പറഞ്ഞു. അയ്യങ്കാളിയുടെ കാലത്തെ പോലെ തന്നെ ഒരുതുണ്ട് ഭൂമിക്ക് വേണ്ടി സമരം ചെയ്യേണ്ട അവസ്ഥയിലാണ് ഇന്നും കേരളത്തിലെ പട്ടികജാതി സമൂഹം. മൂന്ന് പഞ്ചവത്സര പദ്ധതിയിലായി പട്ടികജാതി ക്ഷേമത്തിന് അനുവദിച്ച ആയിരം കോടിരൂപയാണ് കേന്ദ്ര- കേരള സര്‍ക്കാര്‍ പാഴാക്കിയതെന്ന് വിവരാവകാശനിയമം സാക്ഷ്യപ്പെടുത്തുന്നു. അടിച്ചമര്‍ത്തപ്പെട്ട ജനതയുടെ വിപ്ലവനായകന്റെ സിനിമ എല്ലാ ഗ്രാമങ്ങളിലും കവലകളിലും പ്രദര്‍ശിപ്പിക്കാന്‍ യുവമോര്‍ച്ച ഒരു സാംസ്കാരിക വിപ്ലവത്തിന് തുടക്കം കുറിച്ചിരിക്കുകയാണെന്ന് സുധീര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: