ന്യൂ ദല്‍ഹി: ഗള്‍ഫ് വിമാന കമ്പനികളായ ഖത്തര്‍ എയര്‍വേയ്സും എയര്‍ അറേബ്യയും ഇന്ത്യയില്‍ നിക്ഷേപത്തിനൊരുങ്ങുന്നു. ജെറ്റ് എയര്‍വേയ്സിന്റെ 24 ശതമാനം ഓഹരികള്‍ 2,058 കോടി രൂപയ്ക്ക് ഇത്തിഹാദ് വാങ്ങുന്നതിന് തീരുമാനിച്ചതിന് ശേഷം നടക്കുന്ന നിക്ഷേപ പദ്ധതിയാണിത്.
ഇന്ത്യന്‍ വിമാന കമ്പനികളായ സ്പൈസ്ജെറ്റും ഗോ എയറുമാണ് ഖത്തര്‍ എയര്‍വേയ്സിന്റെ പരിഗണനയില്‍ ആദ്യമുള്ളത്. ഇന്‍ഡിഗോയും നിക്ഷേപകരെ ആകര്‍ഷിക്കുന്നതിന് വേണ്ടി ശ്രമിക്കുന്നുണ്ടെങ്കിലും ഇന്‍ഡിഗോയുടെ ഓഹരികള്‍ വാങ്ങുന്നതിന് ആരും താത്പര്യം കാട്ടിയിട്ടില്ല.
സാമ്പത്തിക പ്രതിസന്ധിയില്‍ അകപ്പെട്ടിരിക്കുന്ന കിങ്ങ്ഫിഷര്‍ എയര്‍ലൈന്‍സും ഖത്തര്‍ എയര്‍വേയ്സുമായി ധാരണയിലെത്തുന്നതിന് ശ്രമിക്കുന്നതായാണ് ഇതിനോട് അടുത്ത വൃത്തങ്ങള്‍ പറയുന്നത്. ഷാര്‍ജ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലോ കോസ്റ്റ് വിമാന കമ്പനിയായ എയര്‍ അറേബ്യ എയര്‍ ഏഷ്യ ഇന്ത്യ സംയുക്ത സംരംഭത്തില്‍ നിക്ഷേപം നടത്താനാണ് ശ്രമിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: