കൊച്ചി: കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഐ.എന്‍.ജി. വൈശ്യാ ബാങ്കിന്റെ അറ്റാദായം 613 കോടി രൂപയായി ഉയര്‍ന്നു. 34 ശതമാനം വര്‍ധനവാണിതു കാണിക്കുന്നത്. 2013 മാര്‍ച്ച് 31-ന് അവസാനിച്ച ത്രൈമാസത്തില്‍ ബാങ്കിന്റെ അറ്റാദായം 170.3 കോടി രൂപയാണ്. മുന്‍ വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 33.7 ശതമാനം വര്‍ധനവാണിത്. ഇക്കാലയളവില്‍ പലിശയിനത്തിലെ വരുമാനത്തില്‍ 33 ശതമാനം വര്‍ധനവുണ്ടായിട്ടുണ്ട്. നിഷ്ക്രിയ ആസ്തികളുടെ കാര്യത്തിലും ഇക്കാലയളവില്‍ മികച്ച നേട്ടമുണ്ടാക്കാന്‍ ബാങ്കിനായിട്ടുണ്ട്. ആകെ നിഷ്ക്രിയ ആസ്തികള്‍ 1.92 ശതമാനത്തില്‍ നിന്ന് 1.76 ശതമാനമായി. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ ബാങ്കിന്റെ പ്രവര്‍ത്തന ലാഭം 29 ശതമാനം വര്‍ധിച്ച് 284.3 കോടി രൂപയിലും എത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: