ന്യൂദല്‍ഹി: ഭാരതി എയര്‍ടെല്ലിന്റെ ഉപവിഭാഗമായ ഭാരതി ഇന്‍ഫ്രാടെല്ലിന്റെ നാലാം പാദ അറ്റാദായം 34 ശതമാനം ഉയര്‍ന്ന് 287 കോടി രൂപയിലെത്തി. കഴിഞ്ഞ വര്‍ഷം ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള കാലയളവില്‍ 214 കോടി രൂപയായിരുന്നു അറ്റാദായം.
2013 ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള കാലയളവില്‍ കമ്പനിയുടെ മൊത്ത വരുമാനം 2,674 കോടി രൂപയായി ഉയര്‍ന്നു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത് 2,403 കോടി രൂപയായിരുന്നു.
കഴിഞ്ഞ വര്‍ഷം ടെലികോം മേഖലയിലുണ്ടായ അനിശ്ചിതത്വങ്ങളാണ് ടെലികോം മേഖലയിലെ കുറഞ്ഞ നിക്ഷേപത്തിന് കാരണമെന്നാണ് വിലയിരുത്തല്‍. 2012 ഡിസംബറില്‍ ഐപിഒ മുഖേന 4,118 കോടി രൂപയാണ് ഭാരതി ഇന്‍ഫ്രാടെല്‍ സമാഹരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: