കൊച്ചി: ഡിഎംആര്‍സിയും കൊച്ചി മെട്രോയും തമ്മിലുള്ള കരാറിന് മന്ത്രിസഭ അനുമതി നല്‍കിയതായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അറിയിച്ചു. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഒരു മാസത്തിനകം ആരംഭിക്കും. പരമാവധി വേഗത്തില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കാനാണ് ശ്രമിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.
മന്ത്രിസഭാ യോഗത്തിനു ശേഷം മാധ്യമങ്ങളോട് തീരുമാനങ്ങള്‍ വിശദീകരിക്കുകയായിരുന്നു മുഖ്യമന്ത്രി. 1977 നു മുമ്പ് പാരമ്പര്യമായി ലഭിച്ച സ്വത്തുക്കള്‍ കൈവശം വച്ചിരിക്കുന്നവര്‍ക്ക് നാലേക്കര്‍ പതിച്ചു നല്കാന് ഓര്‍ഡിനന്‍സ് കൊണ്ടുവരാന്‍ മന്ത്രിസഭാ യോഗം തീരമാനിച്ചു. വരള്‍ച്ചാ ദുരിതാശ്വാസത്തിന് നടപടികള്‍ സ്വീകരിച്ചതായും ഉമ്മന്‍ ചാണ്ടി അറിയിച്ചു. മണല്‍ ലഭ്യത കൂട്ടുന്നതിനായി അന്യസംസ്ഥാനങ്ങളില്‍നിന്ന് മണല്‍ ഇറക്കുമതി ചെയ്യാനും മന്ത്രിസഭ തീരുമാനിച്ചതായും മുഖ്യമന്ത്രി അറിയിച്ചു.
വൈദ്യുതി നിരക്ക് വര്‍ധനവ് അടുത്ത മന്ത്രിസഭാ യോഗം പരിഗണിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാകാത്തവിധം തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: