ബോസ്റ്റണ്‍: അമേരിക്കയിലെ ബോസ്റ്റണ്‍ മാരത്തണ്‍ ബോംബ് സ്ഫോടനത്തിനു പിന്നില്‍ ഒരു സ്ത്രീയും ഉണ്ടായിരുന്നതായി അന്വേഷണ ഉദ്യോഗസ്ഥര്‍ സംശയിക്കുന്നു. സംഭവസ്ഥലത്തു നിന്നെടുത്ത സ്ഫോടക വസ്തു അവശിഷ്ടങ്ങള്‍ പരിശോധിച്ചതില്‍ ഒരു സ്ത്രീയുടെ ഡി.എന്‍.എ ഘടകം കണ്ടെത്തിയതിനെ തുടര്‍ന്നാണിത്.
സംശയത്തെ തുടര്‍ന്ന് കേസിലെ കുറ്റവാളി മരിച്ച ടാമര്ലെന് സെര്നേവിന്റെ റോഡ് ഐലന്റിലെ ഭാര്യ വീട്ടില്‍ എഫ്.ബി.ഐ പരിശോധന നടത്തി. പരിശോധനയില്‍ നിരവധി തെളിവുകള്‍ ഇവിടെ നിന്നും കണ്ടെടുത്തിട്ടുണ്ട്.
സെര്നേവിന്റെ മരണത്തെ തുടര്‍ന്ന് ഇരുപത്തു നാലുകാരിയായ ഭാര്യ കാതറിന് റസല്‍ തന്റെ മാതാപിതാക്കള്‍ക്കൊപ്പമാണ് താമസം. ചെചന്‍ വംശജരായ രണ്ടു സഹോദരന്മാരാണ് ബോംബ് സ്ഫോടനങ്ങള്‍ക്ക് പിന്നിലുണ്ടായിരുതെന്ന് അധികൃതര്‍ സ്ഥിരീകരിച്ചതാണ്. അതിനു പിന്നാലെയാണ് ഇപ്പോഴത്തെ കണ്ടെത്തല്‍.
ഏപ്രില്‍ 15ന് നടന്ന സ്ഫോടനത്തില്‍ മൂന്ന് പേര് മരിക്കുകയും 260 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ബോസ്റ്റണ്‍ മാരത്തണിന്റെ ഫിനിഷിംഗ് ലൈനില്‍ വച്ചാണ് രണ്ട് സ്ഫോടനങ്ങളുമുണ്ടായത്. മൂന്ന് പേരുടെ മരണത്തിനിടയാക്കിയ സ്ഫോടനത്തിന്റെ കുറ്റവാളികളായ സോക്കര്‍ സെര്നേവ് സഹോദരന് ടാമര്ലെന് സെര്നേവ് ഇതിനായി പ്രവര്‍ത്തിച്ച മറ്റു കുറ്റവാളികള്‍ എന്നിവര്‍ക്ക് വേണ്ടി വാദിക്കാനായി കേസ് അഭിഭാഷകന് ജൂഡി ക്ലാര്‍ക്ക് ഏറ്റെടുത്തു.
ആറ് പേരെ കൊല്ലുകയും നിരവധി പേര്‍ക്ക് പരിക്കേല്ക്കിപ്പിക്കുകയും ചെയ്ത കേസിലെ പ്രതിയായ ജെറാഡ് ലഫ്ണര്ക്ക് വേണ്ടിയുള്ള വാദത്തിനാണ് അടിത്തിടെ ക്ലാര്‍ക്ക് പ്രവര്‍ത്തിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: