ആംസറ്റര്‍ഡാം: ഡച്ച് രാജ്ഞി ബിയാട്രിക്സ് മകന്റെ താത്പര്യാര്‍ഥം സ്ഥാനമൊഴിഞ്ഞു. എഴുപത്തഞ്ച് വയസ്സുകാരിയായ ബിയാട്രിക്സ് 33 വര്‍ഷത്തോളം ഡച്ച് രാഞ്ജി പദവിയിലിരുന്നു.
ബിയാട്രിക്സ് സ്ഥാനമൊഴിഞ്ഞതിനെ തുടര്‍ന്ന് നാല്പ്പത്താറുകാരന് വില്യം അലക്സാണ്ടര്‍ പദവി സ്വീകരിക്കും. അതോടെ ഡച്ചിന്റെ പുതിയ ചരിത്രമാകും രേഖപ്പെടുത്തുക.
1890ലെ വില്യം മൂന്നാമന്റെ മരണശേഷം രാജ്യത്തിന്റെ ആദ്യ രാജപദവിയാണ് വില്യം അലക്സാണ്ടര്‍ സ്വീകരിക്കാനൊരുങ്ങുന്നത്. രാജ്ഞി സ്ഥാനം ഒഴിയുന്ന ചടങ്ങിലേക്ക് ഓറഞ്ച് വസ്ത്രധാരികളായ വന്‍ ജനാവലി അംസ്റ്റര്‍ഡാമിലേക്ക് ഒഴുകുമെന്നാണ് കരുതുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: