കൊല്ലം: ഗുജറാത്തില്‍ നരേന്ദ്ര മോഡി മൂന്നാംതവണയും ജയിക്കുന്നതിന് എസ്എന്‍ഡിപിയെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ലെന്ന് വെള്ളാപ്പള്ളി നടേശന്. ഭരണവും പ്രവര്‍ത്തിയും നന്നായത് കൊ ണ്ടാണ് ജനങ്ങള്‍ മോഡിയെ ജയിപ്പിക്കുന്നത്. അതിന് വിവാദമുണ്ടാക്കിയിട്ട് കാര്യമില്ലെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി പറഞ്ഞു. കൊല്ലം ശാരദാമഠത്തില്‍ ജനനീ നവരത്ന മഞ്ജരി ജ്ഞാനയജ്ഞം കഴിഞ്ഞദിവസം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരളത്തില്‍ ജീവിക്കാന്‍ ലീഗിന്റെ അനുമതി വേണമെന്ന ദുരവസ്ഥയാണുള്ളത്. ശിവഗിരിയില്‍ ആരുവരണമെന്ന് ലീഗ് തീരുമാനിക്കണ്ട. മലപ്പുറത്ത് ചില കേന്ദ്രങ്ങളില്‍ നിന്ന് ആയുധങ്ങള്‍ പിടിച്ചെടുത്തത് അറിഞ്ഞതായിപ്പോലും ഭാവിക്കാത്തവരാണ് ലീഗ് നേതാക്കള്‍. എന്‍എസ്എസ്- എസ്എന്‍ഡിപി നേതാക്കള്‍ തമ്മില്‍ കാണുന്നതാണ് അവര്‍ക്ക് ഭീകരപ്രവര്‍ത്തനമെന്ന് വെള്ളാപ്പള്ളി പരിഹസിച്ചു.
കേരളത്തിലെ വിദ്യാഭ്യാസ വകുപ്പ് പ്രത്യേക വിഭാഗക്കാര്‍ക്ക് തീറെഴുതിയിരിക്കുകയാണ്. ഭൂരിപക്ഷ സമുദായങ്ങള്‍ ആവശ്യപ്പെട്ടാലും നല്‍കില്ല. ന്യൂനപക്ഷങ്ങള്‍ ആവശ്യപ്പെടുകയേ വേണ്ട. പട്ടികജാതി പട്ടികവര്‍ഗക്കാര്‍ക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സ്ഥലവുമില്ല, കൊടുക്കാനാളുമില്ല. വിപ്ലവ ഗവണ്മെന്റായാലും ഗാന്ധിയന്‍ ഗവണ്മെന്റായാലും ഫലമൊന്നു തന്നെയെന്ന് അദ്ദേഹം പറഞ്ഞു. കൊല്ലം എസ്എന്‍ഡിപി യൂണിയന് പ്രസിഡന്റ് മോഹന്‍ശങ്കര്‍ അധ്യക്ഷത വഹിച്ചു. സ്വാമി അധ്യാത്മാനന്ദ സരസ്വതിയാണ് യജ്ഞാചാര്യന്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: