കൊല്ലം: മാറാട് പ്രക്ഷോഭത്തെ അടിച്ചമര്‍ത്താനുള്ള പോലീസ് നീക്കത്തിനെതിരെ വ്യാപക പ്രതിഷേധം. മാറാട് കടപ്പുറത്ത് എട്ടു മത്സ്യത്തൊഴിലാളികളെ മതഭീകരര്‍ വെട്ടിക്കൊന്നതിന്റെ ഇരുപതാം വാര്‍ഷികത്തിന് ദിവസങ്ങള്‍ ബാക്കിനില്‍ക്കെ ഉപവാസസമരം നടത്തിയ ഹിന്ദുസംഘടനാ പ്രവര്‍ത്തകരെ അറസ്റ്റു ചെയ്തത് മതഭീകരരുടെ പിണിയാളുകളാണെന്ന് ഹിന്ദുഐക്യവേദി സംസ്ഥാന സെക്രട്ടറി തെക്കടം സുദര്‍ശനന്‍ പറഞ്ഞു.
ആര്‍എസ്‌എസ് പ്രാന്തകാര്യവാഹ് പി. ഗോപാലന്‍കുട്ടി മാസ്റ്റര്‍, ഐക്യവേദി സംസ്ഥാന അധ്യക്ഷത കെ.പി. ശശികലടീച്ചര്‍ തുടങ്ങിയവരടക്കമുള്ള നേതാക്കളെ അറസ്റ്റു ചെയ്തതിനെതിരെ ഇന്ന് താലൂക്കോഫീസുകള്‍ ഹിന്ദുഐക്യവേദി പ്രവര്‍ത്തകര്‍ ഉപരോധിക്കും. മതഭീകരവാദികളുടെ നെറികെട്ട ഭരണത്തിന് വഴങ്ങാന്‍ ഹിന്ദുസമൂഹം തയാറല്ലെന്ന് ഉമ്മന്‍ചാണ്ടിക്ക് മാറാട് പ്രക്ഷോഭത്തിലൂടെ മനസ്സിലാകുമെന്ന് തെക്കടം മുന്നറിയിപ്പ് നല്‍കി.
ഹിന്ദു നേതാക്കളെ അറസ്റ്റ് ചെയ്തതിനെതിരെ ഇന്നലെ സമൂഹം തെരുവിലിറങ്ങി. പുനലൂര്‍, അഞ്ചല്‍, പത്തനാപുരം, കൊട്ടാരക്കര, കുണ്ടറ, പൂത്തൂര്‍, ചാത്തന്നൂര്‍, പറവൂര്‍, ശാസ്താംകോട്ട, ചവറ, കരുനാഗപ്പള്ളി, കൊല്ലം എന്നിവിടങ്ങളിലെല്ലാം നൂറുകണക്കിനാളുകള്‍ പ്രകടനത്തില്‍ അണിനിരന്നു.
കൊല്ലം നഗരത്തില്‍ താലൂക്ക് കച്ചേരിയില്‍ നിന്നും ആരംഭിച്ച പ്രകടനത്തിന് ആര്‍എസ്‌എസ് മഹാനഗര്‍ കാര്യവാഹ് വരദരാജന്‍, ഹിന്ദുഐക്യവേദി സംസ്ഥാന സെക്രട്ടറി തെക്കടം സുദര്‍ശന്‍, പുത്തൂര്‍ തുളസി, അശോകന്‍, മുണ്ടയ്‌ക്കല്‍ രാജു, കൊച്ചുനാരായണന്‍, പി.വിജയന്‍, ഗോപന്‍ ഓലയില്‍, സുജിത്, നഗര്‍ കാര്യവാഹ് സെന്തില്‍കുമാര്‍, കാ.നാ.അഭിലാഷ്, താലൂക്ക് സെക്രട്ടറി അജയന്‍, വിനോദ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. പ്രകടനം നഗരംചുറ്റി പ്രസ്ക്ലബ്ബ് മൈതാനത്ത് സമാപിച്ചു. കൊല്ലത്ത് ഇന്ന് രാവിലെ 10ന് താലൂക്ക് ഓഫീസ് ഉപരോധം നടക്കും. ചിറ്റയം ഗോപകുമാര്‍, വാളത്തുംഗല്‍ അശോകന്‍, ജില്ലാ സെക്രട്ടറി രാജു മുണ്ടക്കല്‍, വിനോദ് താമരക്കുളം ആര്‍.എസ്.എസ്. മഹാനഗര്‍ കാര്യവാഹ് എസ്.വരദരാജു, സേവാപ്രമുഖ് ഉണ്ണിക്കണ്ണന്‍, ശൈലേന്ദ്രബാബു, സെന്തില്‍കുമാര്‍ എന്നിവര്‍ സംസാരിക്കും.
കരുനാഗപ്പള്ളിയില്‍ മഹാദേവക്ഷേതച്രത്തിന് മുന്നില്‍ നിന്നും ആരംഭിച്ച പ്രകടനം കെഎസ്‌ആര്‍ടിസി ഡിപ്പോ, ലാലാജി ജംഗ്ഷന്‍, ആശുപത്രി മുക്ക് ചുറ്റി പോലീസ് സ്റ്റേഷനുമുമ്പില്‍ സമാപിച്ചു. പ്രകടനത്തിന് ഹിന്ദുഐക്യവേദി നേതാക്കളായ ഓച്ചിറ രവി, മാധവന്‍പിള്ള, കാര്‍ത്തികേയന്‍, വിലാസ് ചന്ദ്രന്‍, വിജയകുമാര്‍, അഡ്വ.സുധീര്‍, അബീസ് എന്നിവര്‍ നേതൃത്വം നല്‍കി. തുടര്‍ന്നു നടന്ന യോഗത്തില്‍ ആര്‍എസ്‌എസ് പ്രചാര്‍ പ്രമുഖ് എസ്.രാജേഷ് സംസാരിച്ചു.
ചവറയില്‍ നടന്ന പ്രകടനം ശങ്കരമംഗലത്ത് സമാപിച്ചു. ആര്‍.എസ്.എസ്.സേവാപ്രമുഖ് അജയന്‍, ജയകൃഷ്ണന്‍, മനോജ് എന്നിവര്‍ നേതൃത്വം നല്‍കി. ഇന്ന് രാവിലെ 9ന് കരുനാഗപ്പള്ളി സിവില്‍ സ്റ്റേഷന് മുന്നില്‍ കൂട്ടധര്‍ണ നടത്തും. പുത്തൂര്‍ തുളസി ഉദ്ഘാടനം ചെയ്യും. കുന്നത്തൂരില്‍ നടക്കുന്ന ഉപരോധം ജില്ലാ പ്രസിഡന്റ് കെ.രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. കൊട്ടാരയില്‍ കൊല്ലം മഹാനഗര്‍ ബൗധിക് പ്രമുഖ് ക.ന.അഭിലാഷ് ഉദ്ഘാടനം ചെയ്യും. പത്തനാപുരം താലൂക്കിന്റെ ധര്‍ണ പുനലൂരില്‍ മഞ്ഞപ്പാറ സുരേഷ് ഉദ്ഘാടനം ചെയ്യും.
ചടയമംഗലത്ത് നടന്ന പ്രതിഷേധ പ്രകടനത്തില്‍ നൂറുകണക്കിന് പ്രവര്‍ത്തകര്‍ അണിനിരന്നു. കേരളത്തെ മതഭീകരവാദികള്‍ക്ക് തീറെഴുതുന്നത്‌ഉമ്മന്‍ചാണ്ടിയുടെ വ്യാമോഹമാണെന്ന് പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്ത് ഐക്യവേദി ജില്ലാ സഹസംഘടനാ സെക്രട്ടറി മഞ്ഞപ്പാറ സുരേഷ് പറഞ്ഞു. പ്രകടനത്തിന് മേഖലാ പ്രസിഡന്റ് ജി.സുധാകരന്‍പിള്ള, സെക്രട്ടറി എം.വിന്‍സെന്റ്, വി.എസ്.ഉണ്ണികൃഷ്ണന്‍, ദിലീപ്, ആയൂര്‍ കൃഷ്ണകുമാര്‍, രാജേഷ് എന്നിവര്‍ നേതൃത്വം നല്‍കി.
കൊട്ടാരക്കരയില്‍ ഗണപതിക്ഷേത്ര പരിസരത്ത് നിന്നാരംഭിച്ച പ്രകടനം ടൗണ്‍ ചുറ്റി മണികണ്ഠനാല്‍ത്തറയില്‍ സമാപിച്ചു. നേതാക്കളായ കെ.വി. സന്തോഷ്ബാബു, എസ്. രാജേന്ദ്രന്‍, രാജേഷ്, സജികുമാര്‍, ബിജു, ബിജുരാജ്, അഡ്വ. വയയ്‌ക്കല്‍ സോമന്‍, കെ.ആര്‍. രാധാകൃഷ്ണന്‍, ഹരികുമാര്‍, ഉദയന്‍ കോട്ടാത്തല, വേണു ഇഞ്ചക്കാട് എന്നിവര്‍ നേതൃത്വം നല്‍കി.
പട്ടാഴിയില്‍ നടന്ന പ്രതിഷേധ പ്രകടനത്തില്‍ നേതാക്കളായ അരുണ്‍കുമാര്‍, സുരേഷ്, രവീന്ദ്രന്‍ എന്നിവര്‍ നേതൃത്വം നല്‍കി. പട്ടാഴി ക്ഷേത്രത്തില്‍ നിന്നാരംഭിച്ച പ്രകടനം ചന്തമുക്കില്‍ സമാപിച്ചു. തുടര്‍ന്ന് നടന്ന യോഗത്തില്‍ അരുണ്‍കുമാര്‍ സംസാരിച്ചു. അഞ്ചലില്‍ നടന്ന പ്രകടനത്തിന് ആര്‍.ജയപ്രകാശ്, സതീഷ്, എംഎസ് ബൈജു, ആലഞ്ചേരി ജയചന്ദ്രന്‍, ഏരൂര്‍ സുനില്‍, വടമണ്‍ ബിജു, മനോജ് അഞ്ചല്‍, കേസരി അനില്‍ എന്നിവര്‍ നേതൃത്വം നല്‍കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: