കൊല്ലം: സംസ്ഥാനം ഭരിക്കുന്ന ഐക്യ ജനാധിപത്യമുന്നണി സര്‍ക്കാരിലെ ഘടകക്ഷി മന്ത്രിയായ കെ.ബി. ഗണേഷ്കുമാറിനെ പുറത്താക്കാന്‍ ശ്രമിക്കുകയും മന്ത്രി ഷിബു ബേബിജോണിനെ തകര്‍ക്കാന്‍ ഗൂഢാലോചന നടത്തുകയും ചെയ്യുന്ന ചീഫ് വിപ്പ് പി.സി. ജോര്‍ജ്ജ് യുഡിഎഫിന്റെ അന്തകവിത്താണെന്ന് ആര്‍വൈഎഫ്-ബി ആരോപിച്ചു. സ്വാതന്ത്ര്യം, സമത്വം, പുരോഗതി എന്നീ മുദ്രാവാക്യം ഉയര്‍ത്തി ആര്‍വൈഎഫ്-ബിയുടെ സംസ്ഥാന മെമ്പര്‍ഷിപ്പ് കാമ്പയിന്റെ ഭാഗമായി കൊല്ലം ജില്ലാതല ഉദ്ഘാടനം ഇടപ്പള്ളിക്കോട്ടയില്‍ പ്രസിഡന്റ് അഡ്വ. ജസ്റ്റിന് ജോണ്‍ നിര്‍വഹിച്ചു. സന്തോഷ് ഇടപ്പള്ളിക്കോട്ടയുടെ അധ്യക്ഷതയില്‍ കൂടിയ പൊതുസമ്മേളനം ചുങ്കം നിസാം ഉദ്ഘാടനം ചെയ്തു. ആര്. ശ്രീധരന്‍പിള്ള, ഷിബു കോരാണി, രാജേഷ് ആര്. പട്ടശ്ശേരില്‍, അഡ്വ. കൃഷ്ണകുമാര്‍, എച്ച്.എ. ലത്തീഫ്, വി. ഷിലു, സുവില്‍ മില്‍നി, പൊന്നി വല്ലഭദാസ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: