ന്യൂദല്‍ഹി: ഏപ്രിലില്‍ വിദേശ നിക്ഷേപകര്‍ ഇന്ത്യയില്‍ നിക്ഷേപിച്ചത് 4,450 കോടി രൂപ. ഈ വര്‍ഷം ഇത് വരെ 60,072 കോടി രൂപയിലധികം നിക്ഷേപമാണ് നടന്നിരിക്കുന്നത്. മാര്‍ച്ചില്‍ 6,532 കോടി രൂപയുടേയും ഫെബ്രുവരിയില്‍ 24,440 കോടി രൂപയുടേയും ജനുവരിയില്‍ 22,000 കോടി രൂപയുടേയും വിദേശ സ്ഥാപന നിക്ഷേപമാണ് നടന്നിരിക്കുന്നത്.
ഏപ്രിലില്‍ ഇന്ത്യന്‍ ഓഹരി വിപണിയിലേക്കുള്ള വിദേശ സ്ഥാപന നിക്ഷേപത്തില്‍ ഇടിവുണ്ടാകുമെന്ന് വിപണി വിദഗ്ധര്‍ പറയുന്നു. ഉയര്‍ന്ന കറന്റ് അക്കൗണ്ട് കമ്മിയും രാഷ്ട്രീയ അസ്ഥിരതയുമാണ് ഇതിന്റെ പ്രധാന ഘടകമെന്നാണ് ജിയോജിത്ത് ബിഎന്‍പി പാരിബാസ് ഫിനാന്‍ഷ്യല്‍ സര്‍വീസസ് ലിമിറ്റഡ് മേധാവി അലക്സ് മാത്യൂസ് പറയുന്നു.
ഏപ്രില്‍ രണ്ട് മുതല്‍ 26 വരെയുള്ള കണക്കുകള്‍ പ്രകാരം 54,790 കോടി രൂപയുടെ ഓഹരികളാണ് വിദേശ സ്ഥാപന നിക്ഷേപകര്‍ വാങ്ങിയിരിക്കുന്നത്.
50,340 കോടി രൂപയുടെ ഓഹരികള്‍ വിറ്റഴിക്കുകയും ചെയ്തു. സെബിയുടെ കണക്കുകള്‍ പ്രകാരം 4,450 കോടി രൂപയുടെ അറ്റ നിക്ഷേപമാണ് നടന്നിരിക്കുന്നത്.
2012 ല്‍ 24.4 ബില്യണ്‍ ഡോളറിന്റെ ഓഹരികളാണ് വിദേശ നിക്ഷേപകര്‍ വാങ്ങിക്കൂട്ടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: