ബാഗ്ദാദ്: തെക്കന്‍ ഇറാക്കിലെ ഷിയാ മേഖലകളില്‍ ഉണ്ടായ മൂന്ന് കാര്‍ ബോംബ് സ്ഫോടനങ്ങളില്‍ 29 പേര് മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. മാര്‍ക്കറ്റിലാണ് ഒരു സ്ഫോടനം ഉണ്ടായത്
ബാഗ്ദാദില്‍ നിന്ന് 400 കിലോമീറ്റര്‍ അകലെ അമാറ പട്ടണത്തിലെ തൊഴിലാളികള്‍ക്കിടയിലായിരുന്നു രണ്ടാമത്തെ സ്ഫോടനം നടന്നത്. ഇവിടെ 16 പേര് മരിച്ചു.
ദിവാനിയാ പട്ടണത്തിലുണ്ടായ സ്ഫോടനത്തില്‍ നാലു പേര് മരിക്കുകയും 11 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: