തിരുവനന്തപുരം: കേരളത്തില്‍ നാളെ രാവിലെ വരെ വേനല്‍ മഴയുണ്ടാകുമെന്ന് കാലാവസ്ഥനിരീക്ഷണ കേന്ദ്രം റിപ്പോര്‍ട്ട്. അടുത്ത 24 മണിക്കൂറില്‍ വടക്കുപടിഞ്ഞാറന്‍ കാറ്റിിന്റെ വേഗത 55 കിലോമീറ്റര്‍ വരെ വര്‍ധിക്കുന്നതിനാല്‍ മീന്‍പിടുത്തക്കാര്‍ ശ്രദ്ധിക്കണമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്കി.
സംസ്ഥാനത്തിന്റെ വിവിധ ഇടങ്ങളില്‍ ഇപ്പോള്‍ ഉണ്ടാകുന്നത് ഒറ്റപ്പെട്ട വേനല്‍മഴ മാത്രമാണ്.
നാളെ രാവിലെ വരെ കേരളത്തിന്റെ വിവിധഭാഗങ്ങളിലും ലക്ഷദ്വീപിലെ ഒറ്റപ്പെട്ട ഇടങ്ങളിലും ഇടിയോടു കൂടിയ മഴ തുടരുമെന്നാണ് കാലാവസ്ഥാ റിപ്പോര്‍ട്ട്.
അടുത്ത 24 മണിക്കൂറില്‍ വടക്കു പടിഞ്ഞാറന്‍ കാറ്റിന്റെ വേഗത മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വരെ ആകാന്‍ സാധ്യതയുണ്ട്. അതിനാല്‍ കടലില്‍ പോകുന്ന മീന്‍പിടുത്തക്കാര്‍ ശ്രദ്ധിക്കണമെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്കി.
കാലാവസ്ഥ റിപ്പോര്‍ട്ട് അനുസരിച്ച് ഇത്തവണയും കേരളത്തില്‍ മണ്‍സൂണ്‍ കുറവായിരിക്കും. ജൂണ്‍ മാസം ആദ്യ ആഴ്ചയില്‍ തന്നെ മണ്‍സൂണ്‍ ശക്തി പ്രാപിക്കുമെന്നാണ് സൂചന. ഒറ്റപ്പെട്ട ഇടങ്ങളില്‍ വേനല്‍മഴ പെയ്തെങ്കിലും ചൂടിന് കുറവുണ്ടായിട്ടില്ല. പാലക്കാട് ജില്ലയില്‍ 41 ഡിഗ്രിയിലും കൂടുതലാണ്.
മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷം വേനല്‍മഴയുടെ അളവിലും കുറവ് വരാനാണ് സാധ്യത. അങ്ങനെയെങ്കില്‍ വരള്‍ച്ച ഇനിയും കൂടാനാണ് സാധ്യത.
പ്രതികരിക്കാൻ ഇവിടെ എഴുതുക: