ഇസ്ലാമാബാദ്: അല്‍ഖ്വയ്ദ തലവനായിരുന്ന ഭീകരന് ഒസാമ ബിന്‍ലാദനെ വധിക്കാന്‍ അമേരിക്കയെ സഹായിച്ച ഡോക്ടര്‍ ഷക്കീല്‍ അഫ്രീദി ജയിലില്‍ നിരാഹാരം കിടക്കുന്നു.
ജയില്‍ അധികൃതരുടെ മോശം പെരുമാറ്റത്തില്‍ പ്രതിഷേധിച്ചാണ് ഷക്കീല്‍ ഭക്ഷണവും വെള്ളവും ഉപേക്ഷിച്ചത്.
യുഎസ് രഹസ്യാന്വേഷണ ഏജന്‍സിയായ സിഐഎ, നിരോധിത മത സംഘടനയായ ലഷ്കര്‍-ഇ-ഇസ്ലാം എന്നിവയുമായുള്ള ബന്ധം ആരോപിച്ചാണ് പെഷവാറിലെ ഒരു ജയിലില്‍ അഫ്രീദിയെ തടവിലിട്ടിരിക്കുന്നത്. ഇസ്ലാമാബാദിനടുത്ത് അബോട്ടാബാദിലെ ഒളിത്താവളത്തില്‍ കഴിഞ്ഞിരുന്ന ലാദനെ കണ്ടെത്താന്‍ വ്യാജ പോളിയോ വാക്സിനേഷന് ക്യാമ്പ് സംഘടിപ്പിച്ചത് ഷക്കീലാണെന്നാണ് കരുതപ്പെടുന്നത്. 2011 മേയില്‍ ഒളിത്താവളം ആക്രമിച്ച അമേരിക്കന്‍ കമാന്‍ഡോകള്‍ ലാദനെ വധിക്കുകയായിരുന്നു. 2012മുതല്‍ ഷക്കീലിനെ സന്ദര്‍ശിക്കാന്‍ കുടുംബാംഗങ്ങളെയും അഭിഭാഷകരെയും ജയിലധികൃതര്‍ അനുവദിക്കുന്നില്ലെന്ന് അദ്ദേഹത്തിന്റെ സഹോദരന് ജമീല്‍ ആരോപിച്ചു. ഷക്കീലിനെ ആരോഗ്യപരിശോധനയ്ക്ക് വിധേയനാക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. എന്നാല്‍ അതു നടപ്പാക്കിയിട്ടില്ല, ജമീര്‍ കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: