തിരുവനന്തപുരം: കണ്ണൂര്‍ നാറാത്ത് ആയുധപരിശീലനം പിടികൂടിയ സംഭവം ദേശീയ അന്വേഷണ ഏജന്‍സി (എന്‍ .ഐ.എ) അന്വേഷിക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച ശുപര്‍ശ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കൈമാറി. ആയുധപരിശീലനത്തിനിടെ അറസ്റ്റിലായ എസ്ഡിപിഐക്കാര്‍ക്ക് തീവ്രവാദബന്ധമുണ്ടെന്ന് വ്യക്തമാക്കി ഡി.ജി.പി. കെ.എസ്.ബാലസുബ്രഹ്മണ്യം നല്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം എന്‍ .ഐ.എയ്ക്ക് കൈമാറാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്. കേസ് ദേശീയ അന്വേഷണ ഏജന്‍സിയുടെ പരിധിയില്‍ ഉള്‍പ്പെടുന്നതാണെന്നും ഡി.ജി.പി. നല്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
ഈ മാസം 23നാണ് നാറാത്ത് പാമ്പുരുത്തി റോഡിന് സമീപം ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ഓഫീസ് കെട്ടിടത്തില്‍ നിന്ന് ബോംബുകളും വടിവാളും കണ്ടെടുത്തു. ഇവിടെ നിന്ന് 21 പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ അറസ്റ്റു ചെയ്യുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: