ആലപ്പുഴ: കാര്‍ഷിക അനുബന്ധ ഉല്പാദന മേഖലയിലേക്ക് യുവജനങ്ങളെ ആകര്‍ഷിക്കുന്നതിനായി സര്‍ക്കാര്‍ ഏറെ കൊട്ടിഘോഷിച്ച് നടപ്പാക്കിയ യുവകേരളം നവകേരളം പദ്ധതിയുടെ ലക്ഷ്യം പാളി. സ്വയം സംരംഭക വികസന മിഷന്, കെഎഫ്സി വഴി നടപ്പാക്കുന്ന പദ്ധതി ബഹുഭൂരിപക്ഷവും ഉല്പാദന മേഖലയിലല്ലായെന്നതാണ് യാഥാര്‍ഥ്യം. ഇതുകൂടാതെ വകുപ്പ് മന്ത്രിയുടെ പാര്‍ട്ടിക്കാരുടെ താല്പര്യങ്ങളും ഇടപെടലുകളും ഭാവി കേരളത്തിന് ഏറെ ഗുണം ചെയ്യേണ്ട പദ്ധതി തകര്‍ത്തു.
വിദ്യാസമ്പന്നരായ യുവജനങ്ങളെ തെരഞ്ഞെടുത്ത് പരിശീലനം നല്കി കെഎഫ്സിയില് നിന്നും ബാങ്കുകള്‍ ഉള്‍പ്പെടെയുള്ള ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും പലിശരഹിത വായ്പ നല്‍കിയും സാങ്കേതിക സഹായങ്ങള്‍ നല്‍കിയും ഉല്പാദന മേഖലയില്‍ യൂണിറ്റുകള്‍ ആരംഭിക്കുകയും യുവാക്കളെ വ്യവസായ സംരംഭകരാക്കുക എന്നതുമായിരുന്നു ലക്ഷ്യം.
2011-12 സാമ്പത്തിക വര്‍ഷം 3,000 കോടിയോളമാണ് പദ്ധതിക്കായി നീക്കിവച്ചത്. ഓരോ പഞ്ചായത്തിലും ഒരുവര്‍ഷം രണ്ട് യൂണിറ്റുകള്‍ വീതം തുടങ്ങി അഞ്ച് വര്‍ഷം തികയുമ്പോള്‍ ഒരു പഞ്ചായത്തില്‍ 10 യൂണിറ്റുകള്‍ നിലവില്‍ വരുമെന്നായിരുന്നു സര്‍ക്കാര്‍ പ്രഖ്യാപനം. ഇതിന് പ്രകാരം അഞ്ച് വര്‍ഷത്തിനിടെ പതിനായിരത്തോളം ചെറുകിട സംരംഭങ്ങളും ഒന്നര ലക്ഷത്തോളംപേര്‍ക്ക് തൊഴിലവസരങ്ങളും പദ്ധതിയില്‍ വിഭാവനം ചെയ്തിരുന്നു.
ടെക്നോക്രാറ്റുകള്‍ക്ക് 20 ലക്ഷവും രണ്ടുപേര്‍ വീതമുള്ള ഗ്രൂപ്പിന് എട്ട് ലക്ഷം രൂപയും അഞ്ചുപേരുടെ ഗ്രൂപ്പിന് 20 ലക്ഷം രൂപയും ഒരുവര്‍ഷത്തെ മോറട്ടോറിയത്തോടു കൂടി പലിശ രഹിതമായാണ് വായ്പ നല്‍കുന്നത്. എന്നാല്‍ ഭരണകക്ഷിയുടെ ഇടപെടലുകളെ തുടര്‍ന്ന് പദ്ധതി തുടക്കത്തിലെ പാളി. രാഷ്ട്രീയ കക്ഷികളുടെ ശുപാര്‍ശ പ്രകാരമാണ് പദ്ധതിയനുസരിച്ച് വായ്പകള്‍ ഏറെയും നല്‍കിയത്. ഇതോടെ യഥാര്‍ഥ സംരംഭകര്‍ തഴയപ്പെട്ടു. നിലവില്‍ വ്യവസായം നടത്തുന്നവര്‍ക്ക് പദ്ധതി പ്രകാരം വായ്പ അനുവദിക്കരുതെന്നായിരുന്നു തീരുമാനമെങ്കിലും ലംഘിക്കപ്പെട്ടു. ഇത് പദ്ധതിയുടെ ലക്ഷ്യത്തെതന്നെ തകര്‍ത്തു.
പുതിയ സംരംഭകരെ പ്രോത്സാഹിപ്പിക്കാന്‍ ആരംഭിച്ച പദ്ധതി നിലവില്‍ സ്ഥാപനങ്ങള്‍ ഉള്ളവര്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നതായി മാറി. ഇഷ്ടിക നിര്‍മാണ യൂണിറ്റ്, പ്രിന്റിങ് പ്രസ്, കംപ്യൂട്ടര്‍ സെന്റര്‍, സ്റ്റുഡിയോ, ഫ്ലക്സ് പ്രിന്റിങ് യൂണിറ്റ് തുടങ്ങിയവയ്ക്കുള്‍പ്പെടെ സഹായം നല്കിയപ്പോള് കാര്‍ഷിക അനുബന്ധ മേഖലയെ നാമമാത്രമായി പോലും പരിഗണിച്ചില്ല.
ചുരുക്കത്തില്‍ കേന്ദ്ര പദ്ധതിയായ ഐആര്ഡിപിയുടെ ദുരവസ്ഥ തന്നെയാണ് സ്വയം സംരംഭക വികസന മിഷന്റെ യുവകേരളം നവകേരളം പദ്ധതിക്കുമുണ്ടായത്. വ്യവസായ വകുപ്പ് ലീഗിന്റെ കൈവശമായതിനാല്‍ അതിന് ബദലായി വ്യവസായത്തിന്റെ പേരില്‍ കേരളാ കോണ്‍ഗ്രസുകാര്‍ക്കും സര്‍ക്കാര്‍ ഫണ്ട് ധൂര്‍ത്തടിക്കാനുള്ള പദ്ധതിയായി ഇത് അധപതിച്ചുവെന്നതാണ് യാഥാര്‍ഥ്യം.
പി.ശിവപ്രസാദ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: