ബെര്‍ലിന്‍: ലോകത്തെ വിറപ്പിച്ച ഏകാധിപതി അഡോള്‍ഫ് ഹിറ്റ്ലറുടെ ഭക്ഷണം രുചിച്ചു നോക്കിയത് 15 അംഗ പെണ്‍പട ആയിരുന്നെന്ന് വെളിപ്പെടുത്തല്‍. സംഘത്തിലൂണ്ടായിരുന്ന മാര്‍ഗറ്റ് വോള്ക്കാണ് ഇത്തരത്തിലൊരു വെളിപ്പെടുത്തലുമായി ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്.
ഭക്ഷണം കഴിക്കുന്നതിന് മുന്‍പ് അതില്‍ വിഷം കലര്‍ത്തിയിട്ടുണ്ടോ എന്നറിയുകയായിരുന്നു പെണ്‍പടയുടെ ജോലി. ശത്രുക്കള്‍ തന്നെ ഏതു വിധേനയും ഇല്ലാതാക്കുമെന്ന് ഹിറ്റ്ലര്‍ ഭയപ്പെട്ടിരുന്നതായും മാര്‍ഗറ്റ് പറയുന്നു. നല്ല പച്ചക്കറികളും ശതാവരിയും മറ്റ് വിഭവങ്ങളും ഉള്‍പ്പെടെ വിഭവസമൃദ്ധമായിരുന്നു ഹിറ്റ്ലറുടെ ഓരോ ദിവസത്തെയും ഭക്ഷണം. താന്‍ ഹിറ്റ്ലറെ സേവിച്ച നാളുകളില്‍ അയാള്‍ സസ്യബുക്കായിരുന്നെന്നും മാര്‍ഗറ്റ് ഓര്‍മ്മിച്ചു.
രണ്ടരക്കൊല്ലത്തോളം ഹിറ്റ്ലറുടെ സംഘത്തിലുണ്ടായിരുന്ന മാര്ഗറ്റിന് ഇപ്പോള്‍ 95 വയസ്സായി. മറ്റു പതിനാലു പേരും 1945 ജനുവരിയില്‍ ഹിറ്റ്ലറുടെ ആസ്ഥാനം ആക്രമിച്ച സോവിയറ്റ് സേനാ നടപടിയില്‍ കൊല്ലപ്പെട്ടെന്ന് മാര്‍ഗരറ്റ് അറിയിച്ചു. ഭയം മൂലമാണ് ഇക്കാലമത്രയും ഇത് മറച്ചുവെച്ചതെന്ന് അവര്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: