കാബൂള്‍: കിഴക്കന്‍ അഫ്ഗാനിസ്ഥാനില്‍ ഞായറാഴ്ച്ച നടന്ന് സ്ഫോടനത്തില്‍ മൂന്ന് പോലീസ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു. അഫ്ഗാനിസ്ഥാനിലെ ഖാസ്നി പ്രവിശ്യയിലാണ് സംഭവം
കലാപകാരികള്‍ക്കെതിരെ ഏറ്റുമുട്ടുന്നതിന് വേണ്ടി സൈന്യത്തിന് ഒപ്പം ചേരുന്നതിനുള്ള യാത്രയ്ക്കിടെ സനാ ഖാന് ജില്ലയില്‍ വച്ചായിരുന്നു പോലീസ്കാര്‍ക്ക് നേരെ അക്രമണമുണ്ടായതെന്ന് ഡപ്യൂട്ടി ഗവര്‍ണര്‍ മുഹമ്മദ് അലി അഹമ്മദി മാധ്യമങ്ങളോട് പറഞ്ഞു
കേണല്‍ മുഹമ്മദ് ഹുസൈന്, ഖാസ്നിയിലെ ഡപ്യൂട്ടി പോലീസ് മേധാവി, രണ്ട് ഉദ്യോഗസ്ഥര്‍ എന്നിവരടങ്ങുന്ന വാഹനം സ്ഫോടനത്തില്‍ തകര്‍ന്നെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ മുഹമ്മദ് ഹുസൈനായിരുന്നു അക്രമകാരികളുടെ ലക്ഷ്യമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു
താലിബാന് വക്താവ് സബിയുള്ളാഹ് മുജാഹിദ് അക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തുകൊണ്ടുള്ള ഇമെയില്‍ സന്ദേശം മാധ്യമങ്ങള്‍ക്ക് അയച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: