ന്യൂയോര്‍ക്ക്: അമേരിക്കയെ നടുക്കിയ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിന് അല്‍ഖ്വയ്ദ ഭീകരര്‍ ഉപയോഗിച്ച ജെറ്റ് വിമാനത്തിന്റെ അവശിഷ്ടം കണ്ടെടുത്തു. വിമാനത്തിന്റെ ലാന്‍ഡിംഗ് ഗിയറിന്റെ ഭാഗമാണ് ബുധനാഴ്ച്ച സര്‍വേയര്‍മാരുടെ കണ്ണില്‍പ്പെട്ടത്. ന്യൂയോര്‍ക്ക് നഗരത്തിലെ രണ്ട് കെട്ടിടങ്ങളെ വേര്‍തിരിക്കുന്ന ഇടനാഴിയില്‍ നിന്നു ലഭിച്ച ലോഹ കഷ്ണത്തിന് 1.52 മീറ്റര്‍ നീളം വരും. ബോയിങ്ങിന്റെ ലേബലും സീരിയല്‍ നമ്പറും അതില്‍ പതിച്ചിട്ടുണ്ട്.
2001 സെപ്റ്റംബര്‍ 11നായിരുന്നു വേള്‍ഡ് ട്രേഡ് സെന്ററിനെ ഭീകരര്‍ ആക്രമിച്ചത്. അമേരിക്കയുടെ തന്നെ രണ്ടു വിമാനങ്ങള്‍ തട്ടിയെടുത്ത ഭീകരര്‍ വേള്‍ഡ് ട്രേഡ് സെന്ററിന്റെ വടക്ക്, തെക്ക് ടവറുകളില്‍ ഇടിച്ച കയറ്റുകയായിരുന്നു. ആക്രമണത്തില്‍ 3000ത്തോളം പേര് കൊല്ലപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: