തൊടുപുഴ: മന്ത്രി ഷിബു ബേബി ജോണ്‍ ഗുജറാത്ത് മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചതിന്റെ പേരില്‍ അദ്ദേഹത്തിനെതിരെ ആക്രോശിക്കുന്നവരില്‍ പലരും ഭീകരവാദ കേസില്‍ ജയിലില്‍ കഴിയുന്ന മദനിയെ സന്ദര്‍ശിച്ച് ചര്‍ച്ച നടത്തിയവരാണെന്ന കാര്യം മറക്കരുതെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പിള്ളി നടേശന് മുന്നറിയിപ്പ് നല്കി.
മദനിക്ക് വേണ്ടി കര്‍ണ്ണാടക സര്‍ക്കാരുമായി ചര്‍ച്ച നടത്താന്‍ പോകാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് യാതൊരു നാണക്കേടും ഉണ്ടായില്ല. അവിടെ ഭരിക്കുന്നത് ബിജെപി സര്‍ക്കാരാണ്. ആ സര്‍ക്കാരുമായാണ് ഉമ്മന്‍ചാണ്ടി ചര്‍ച്ച നടത്തിയത്. ഷിബു ബേബി ജോണ്‍ നരേന്ദ്രമോദിയെ കണ്ട് ചര്‍ച്ച നടത്തിയത് അവിടുത്തെ ഭരണ നടപടികളിലുള്ള മികച്ച നിലവാരത്തെ അടിസ്ഥാനമാക്കിയാണ്. ഏതായാലും മദനിയുടെ നിലവാരമല്ല നരേന്ദ്ര മോദിക്കുള്ളത് എന്ന് വിമര്‍ശകര്‍ ഓര്‍ക്കണം. മദനി പോലീസ് അകമ്പടിയോടെ കേരളത്തിലെത്തിയപ്പോള്‍ പല മതേതരക്കാരും പ്രസംഗം കേള്‍ക്കാന്‍ പോയി. ശിവഗിരിയില്‍ മോദി പ്രസംഗിക്കാനെത്തിയതിനെ വിമര്‍ശിക്കുന്നവര്‍ക്ക് അതിനുള്ള ധാര്‍മ്മിക അവകാശം ഇല്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.
തൊടുപുഴയ്ക്കടുത്ത് കരിമണ്ണൂരില്‍ എസ്എന്‍ഡിപി യൂണിയന്റെ ആഭിമുഖ്യത്തിലുള്ള കുമാരനാശാന് സ്മാരക മന്ദിരം ഉദ്ഘാടനവും നടപ്പന്തല്‍ സമര്‍പ്പണവും ഓഡിറ്റോറിയ ശിലാസ്ഥാപനവും നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: