മലപ്പുറം: സംസ്ഥാനത്ത് ഭരണം നടത്തുന്നത് മൂന്ന് ന്യൂനപക്ഷമന്ത്രിമാരാണെന്ന് എസ്എന്‍ഡിപിക്കൊപ്പം പ്രസ്താവിച്ച എന്‍എസ്എസിനെതിരെ മുസ്ലീംലീഗ്. സമുദായം നോക്കിയല്ല ഭരണം നടത്തുന്നതെന്നും സുകുമാരന്‍ നായരുടെ പ്രസ്താവന സാമൂഹ്യതാല്പര്യത്തിന് നിരക്കുന്നതല്ലെന്നും ലീഗ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീര്‍ എംപി പറഞ്ഞു. രമേശ് ചെന്നിത്തലക്കെതിരെ സുകുമാരന്‍നായര്‍ നടത്തിയ പ്രസ്താവന തരംതാണതാണെന്നും ബഷീര്‍ കുറ്റപ്പെടുത്തി.
വിദ്യാഭ്യാസ രംഗത്ത് കേരളത്തിലെ ഹൈന്ദവ സമൂഹം പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടിരിക്കുകയാണ്. ഹൈന്ദവ സമൂഹം വിദ്യാഭ്യാസ രംഗത്ത് പാര്‍ശ്വവല്‍ക്കരിക്കപ്പെടാന്‍ കാരണം എന്‍എസ്എസ്സും, എസ്എന്ഡിപിയുമാണ്. എംഇഎസ് അടക്കമുള്ള ന്യൂനപക്ഷ വിഭാഗ സംഘടനകള്‍ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ തുടങ്ങിയപ്പോള്‍ എസ്എന്‍ഡിപിയും എന്‍എസ്എസ്സും മുഖം തിരിച്ചു നില്‍ക്കുകയായിരുന്നു. ഉന്നത വിദ്യാഭ്യാസ രംഗത്തടക്കം വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കണക്ക് എടുത്താന്‍ ന്യൂനപക്ഷവിഭാഗമാണ് ഭൂരിപക്ഷം എന്ന് കാണാം. സാമുദായിക വിദ്യാഭ്യാസ കാര്യങ്ങളില്‍ എന്‍എസ്എസ്സും, എസ്എന്‍ഡിപിയും ശ്രദ്ധിക്കട്ടേ.
കേരളത്തില്‍ ഹൈന്ദവ മുഖ്യമന്ത്രി വേണമെങ്കില്‍ ന്യൂനപക്ഷത്തിന് എതിര്‍പ്പില്ലെന്ന് ലീഗ് നേതാവും എംഇഎസ് പ്രസിഡന്റുമായ ഡോ. ഫസല്‍ ഗഫൂര്‍ കോട്ടയത്ത് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. കേരളത്തിലെ രാഷ്ട്രീയം അട്ടിമറിക്കാന്‍ എന്‍എസ്എസ്സും എസ്എന്‍ഡിപിയും ശ്രമിച്ചാല്‍ ഒന്നും സംഭവിക്കുകയില്ല. പണ്ട് മന്നം അട്ടിമറിച്ചെങ്കില്‍ അന്ന് സിഎച്ച് അടക്കം എല്ലാവരും ഒപ്പമുണ്ടായിരുന്നു. മുസ്ലീംസമുദായം ആവശ്യപ്പെട്ടിട്ടല്ല അഞ്ചാംമന്ത്രിസ്ഥാനം ലീഗിന് നല്‍കിയത്. അഞ്ചാം മന്ത്രിസ്ഥാനം മുസ്ലീലീഗിന്റെ മാത്രം കാര്യമാണ്. മുസ്ലീംലീഗിന്റെ അല്ലാത്ത കമ്മ്യൂണിസ്റ്റ് പാര്ട്ടിയിലടക്കമുള്ള ദേശീയ മുസ്ലീമിന് കേരളത്തില്‍ റോളില്ല.
മുസ്ലീംലീഗിന്റെ രാഷ്ട്രീയ നിലപാട് എസ്എന്‍ഡിപിയും എന്‍എസ്എസ്സും വര്‍ഗീയവത്കരിക്കുന്നത് ശരിയല്ല. ഭൂരിപക്ഷഐക്യം എന്നെങ്കിലും സംഭവിക്കും എന്നത് വ്യാമോഹം മാത്രമാണ്. മതസാമുദായിക സംഘടനകള്‍ ഒരുകാരണവശാലും രാഷ്ട്രീയത്തില്‍ ഇടപെടരുത്. രാഷ്ട്രീയകക്ഷികള്‍ അനാവശ്യമായി സാമുദായികശക്തികള്‍ക്ക് വഴിപ്പെടരുതെന്നുംഅദ്ദേഹംപറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: