തൃശൂര്‍ : ജെപിസി അദ്ധ്യക്ഷസ്ഥാനത്തുനിന്നും പി.സി.ചാക്കോ എംപി രാജിവെക്കണമെന്നാവശ്യപ്പെട്ട് ബിജെപി ചാക്കോയുടെ ക്യാമ്പ് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. ബിജെപി ഓഫീസില്‍ നിന്നും ആരംഭിച്ച മാര്‍ച്ച് എംപിയുടെ ഓഫീസിന് മുന്‍വശത്തുവെച്ച് പോലീസ് തടഞ്ഞു. തുടര്‍ന്ന് നടന്ന പൊതുയോഗം ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍.രാധാകൃഷ്ണന് ഉദ്ഘാടനം ചെയ്തു.
സ്വയം ഒഴിഞ്ഞു പോകാതെ അതേ സ്ഥാനത്ത് ഇരിക്കുന്ന ചാക്കോയെ പിടിച്ച് പുറത്താക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണമെന്നും എ.എന്‍.രാധാകൃഷ്ണന് ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം ബിജെപി കൂടുതല്‍ ശക്തമായ പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്നും ജെപിസിയുടെ അന്തസ്സ് തന്നെ കെടുത്തുന്ന തരത്തിലാണ് പി.സി.ചാക്കോ പ്രവര്‍ത്തിച്ചതെന്നും രാധാകൃഷ്ണന് കൂട്ടിച്ചേര്‍ത്തു.
ജില്ലാ പ്രസിഡണ്ട് അഡ്വ. ബി.ഗോപാലകൃഷ്ണന് അദ്ധ്യക്ഷത വഹിച്ചു. ജില്ല ജനറല്‍ സെക്രട്ടറി എ.നാഗേഷ് സ്വാഗതം പറഞ്ഞു. പി.എസ്.ശ്രീരാമന്, എ.ഉണ്ണികൃഷ്ണന്, സുരേന്ദ്രന് ഐനിക്കുന്നത്ത്, ദയാനന്ദന് മാമ്പുള്ളി, എ.ആര്.ശ്രീകുമാര്‍, അഡ്വ. പി.ജി.ജയന്, കെ.പി.ഉണ്ണികൃഷ്ണന്, ടോണി ചാക്കോള, ഷാജന് ദേവസ്വം പറമ്പില്‍, ഇ.മുരളീധരന്, വി.വി.രാജേഷ്, മോഹനന് പോട്ടോര്‍, പി.ബി.സജീവന്, പോണത്ത് ബാബു, എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: