തിരുവനന്തപുരം: ഡിജിറ്റല്‍ ടെക്നോളജി രംഗത്തെ മുന്‍നിരക്കാരായ സാംസങ്ങ് ഇലക്ട്രോണിക്സിന്റെ എല്‍ഇഡി ടിവികള്‍ക്ക് ഊര്‍ജ്ജ സംരക്ഷണത്തിനുള്ള ഗ്ലോബല്‍ എഫിഷ്യന്‍സി അംഗീകാരം.
29 ഇഞ്ച് സ്ക്രീന്‍ സൈസിന് താഴെയുള്ള വിഭാഗത്തില്‍ സാംസങ്ങ് 26 ഇഎച്ച് 4000 എന്ന മോഡലും 29 മുതല്‍ 42 ഇഞ്ച് വരെയുള്ള സ്ക്രീന്‍ സൈസ് വിഭാഗത്തില്‍ സാംസങ്ങ് 40 ഇഎച്ച് 5330 എന്ന മോഡല്‍ എല്‍ഇഡി ടെലിവിഷനുമാണ് അവാര്‍ഡിന് അര്‍ഹമായത്. ന്യൂദല്‍ഹിയില്‍ നടന്ന ചടങ്ങില്‍ വച്ച് കേന്ദ്ര ഊര്‍ജ്ജ സഹമന്ത്രി ജ്യോതിരാദിത്യ സിന്ധ്യയില്‍ നിന്നും സാംസങ്ങ് ഇന്ത്യ ഡപ്യൂട്ടി മാനേജിംഗ് ഡയറക്ടര്‍ രവീന്ദ്ര സുത്ഷി അവാര്‍ഡുകള്‍ ഏറ്റുവാങ്ങി.
ഊര്‍ജ്ജ സംരക്ഷണ ഉപകരണങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി ഗവണ്മെന്റുകളെയും സ്വകാര്യസ്ഥാപനങ്ങളെയും പ്രോത്സാഹിപ്പിക്കുന്നതിനുള്ള അന്താരാഷ്ട്ര ശ്രമത്തിന്റെ ഭാഗമായുള്ള സൂപ്പര്‍ എഫിഷ്യന്റ് എക്വപ്മെന്റ് ആന്റ് അപ്ലയന്‍സ് ഡിപ്ലോയ്മെന്റ്(സീഡ്) സംരംഭമാണ് അവാര്‍ഡുകള്‍ ഏര്‍പ്പെടുത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: