ന്യൂദല്‍ഹി: പൊതുമേഖലാ സ്ഥാപനമായ നാല്‍കോ വിറ്റുവരവ് മൂന്നിരട്ടിയാക്കുന്നതിന് ലക്ഷ്യമിടുന്നു. 2020 ഓടെ ഇത് 25,000 കോടി രൂപയായി ഉയര്‍ത്തുന്നതിനാണ് ശ്രമിക്കുന്നത്. ഭുവനേശ്വര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനി 2013-14 വര്‍ഷത്തേക്ക് വേണ്ടി ഖാനി മന്ത്രാലയവുമായി ധാരണാ പത്രത്തില്‍ ഒപ്പുവച്ചിട്ടുണ്ട്. 2012-13 വര്‍ഷത്തില്‍ മൊത്ത വില്പന 7,282 കോടി രൂപയായിട്ടാണ് ഉയര്‍ന്നിരിക്കുന്നത്. ഇതിന് തൊട്ട് മുമ്പത്തെ വര്‍ഷമിത് 6,927 കോടി രൂപയായിരുന്നു.
ഖാനി മന്ത്രാലയവുമായുള്ള കരാറിന്റെ അടിസ്ഥാനത്തില്‍ മൊത്ത വില്പന 7,757 കോടി രൂപയായി ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2020 ഓടെ അലുമിനിയത്തിന്റെ ഉത്പാദനം 1.7 ദശലക്ഷം ടണ്ണാക്കുന്നതിനും അലുമിനയുടേത് നാല് ദശലക്ഷം ടണ്ണാക്കുന്നതിനുമാണ് ലക്ഷ്യമിടുന്നത്. നടപ്പ് സാമ്പത്തിക വര്‍ഷം 1,053 കോടി രൂപയുടെ നിക്ഷേപമായിരിക്കും നാല്‍കോ നടത്തുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: