ബോസ്റ്റണ്‍: ഉത്തര്‍പ്രദേശ് നഗരവികസന മന്ത്രി അസം ഖാനെ ബോസ്റ്റണ്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അപമാനിച്ചു. ഹാര്‍വാര്‍ഡ് സര്‍വകലാശാലയില്‍ അലഹബാദിലെ മഹാകുംഭമേളയെ സംബന്ധിച്ച് ക്ലാസ്സ് എടുക്കാന്‍ ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവിനൊപ്പം അമേരിക്കയില്‍ വന്നപ്പോഴാണ് അസമിനെ അപമാനിച്ചത്. അസം ഖാനോട് വിമാനത്താവളത്തില്‍ വച്ച് സുരക്ഷസേന ഉദ്യോഗസ്ഥര്‍ അപമര്യാദയായി പെരുമാറുകയായിരുന്നു. അസം ഖാനെ ഇവര്‍ 10 മിനിറ്റോളം ചോദ്യം ചെയ്തതായാണ് റിപ്പോര്‍ട്ട്.
കഴിഞ്ഞ ബുധനാഴ്ച്ച ബ്രീട്ടിഷ് എയര്‍വേയസ് വിമാനത്തിലാണ് സമാജ് വാദി പാര്‍ട്ടി നേതാവായ അസം ഖാനും സംഘവും ബോസ്റ്റ്ണ്‍ വിമാനത്താവളത്തിലെത്തിയത്.വിമാനത്താവളത്തിലെ നടപടികള്‍ പൂര്‍ത്തിയാക്കിവരുമ്പോഴാണ് സുരക്ഷാസേന പ്രവര്‍ത്തകര്‍ അസം ഖാനെ തടഞ്ഞു നിര്‍ത്തിയത്. തുടര്‍ന്ന് പത്ത് മിനിറ്റോളം അസം ഖാനെ ചോദ്യം ചെയ്യുകയായിരുന്നു.ഇതിനെ തുടര്‍ന്ന് അസം ഖാന് ഇന്ത്യയിലേക്ക് മടങ്ങി.അസം ഖാനെ തടഞ്ഞുവച്ചത് ഗൗരപ്രശ്നമായി എടുത്തിട്ടുണ്ടെന്ന് അമേരിക്കയിലെ ഇന്ത്യന്‍ എംബസി വ്യക്തമാക്കി.ഇന്ത്യയുടെ പ്രതിഷേധം അമേരിക്കന്‍ ഭരണകൂടത്തെ അറിയിച്ചതായി വക്താവ് എം.ശ്രീധരന് അറിയിച്ചു.
സംഭവത്തെക്കുറിച്ച് പ്രതികരിക്കാന്‍ അമേരിക്ക തയ്യാറായിട്ടില്ല. ഇതിന് മുന്‍പ് രാഷ്ട്രപതി എപിജെ അബ്ദുള്‍ കലാം,ബോളിവുഡ് താരം ഷാരുഖാന് എന്നിവരെയും വിമാനത്താവളത്തില്‍ വച്ച് അപമാനിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: