കൊച്ചി :എന്‍ജിനീയറിങ് സൊലൂഷനുകള്‍ ലഭ്യമാക്കുന്ന ഇന്‍ഫോടെക് എന്റര്‍പ്രൈസസിന് കഴിഞ്ഞ സാമ്പത്തിക വര്‍ഷം 231 കോടി രൂപയുടെ അറ്റാദായം. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 43 ശതമാനമാണ് ഇതിലെ വളര്‍ച്ച.
പ്രവര്‍ത്തനലാഭം 26 ശതമാനം ഉയര്‍ന്ന് 342 കോടിയായി. വാര്‍ഷിക വരുമാനത്തില്‍ 21 ശതമാനമാണ് വളര്‍ച്ച. 1873 കോടി രൂപയാണ് കമ്പനിക്ക് ഇക്കാലയളവില്‍ വരുമാനമായി ലഭിച്ചത്. ഉയര്‍ന്ന ലാഭം പരിഗണിച്ച് ഓഹരിയുടമകള്‍ക്ക് 50 ശതമാനം, അതായത് ഒരു ഷെയറിന് 2.5 രൂപ വീതം അന്തിമ ലാഭവിഹിതം നല്കാന് ഡയറക്ടര്‍ ബോര്‍ഡ് നിര്‍ദേശിച്ചു.
ഫ്രീ കാഷ് ഫ്്ലോ 18 ശതമാനത്തില്‍നിന്ന് 30 ശതമാനമായി ഉയര്‍ന്നതാണ് വലിയ നേട്ടം. മുന്‍വര്‍ഷം ഇത് 51 കോടിയായിരുന്നപ്പോള്‍ ഇത്തവണ 112 കോടിയായി. എക്കാലത്തെയും വലിയ വളര്‍ച്ചയായാണ് ഇതിനെ കണക്കാക്കുന്നത്. ലിക്വിഡ് ഇന്വെസ്റ്റ്്മെന്റുകള് ഉള്‍പ്പെടെയുള്ള കാഷ് ബാലന്‍സും ഏറ്റവും വലിയ വളര്‍ച്ച കൈവരിച്ച് 559 കോടിയായി.
പുതിയതായി 3,092 ജീവനക്കാരെ ഉള്‍പ്പെടുത്തിയതാണ് മറ്റൊരു നേട്ടം. ഇടപാടുകാരിലും വര്‍ധനയുണ്ടായി. എന്‍ജിനീയറിങ്ങില്‍ 34 കമ്പനികളും യു ടി ആന്റ് സി വിഭാഗത്തില്‍ 30 കമ്പനികളുമാണ് ഇത്തവണ ഇടപാടുകാരായത്.
അവസാനപാദത്തില്‍ കമ്പനിയുടെ വരുമാന വളര്‍ച്ച 464 കോടിയാണ്. പ്രവര്‍ത്തനലാഭം 17 ശതമാനമായി രേഖപ്പെടുത്തി. 79 കോടിയാണ് പ്രവര്‍ത്തനലാഭമായി ലഭിച്ചത്. അറ്റാദായം 54 കോടിയായി.
ആഗോളതലത്തില്‍ അനിശ്ചിതത്വങ്ങളുണ്ടായിരുന്നിട്ടും വരുമാനത്തിലും ലാഭത്തിലും കമ്പനി വളര്‍ച്ച കൈവരിച്ചത് ശ്രദ്ധേയമാണെന്ന് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ബി വി ആര് മോഹന്‍ റെഡ്ഡി അഭിപ്രായപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: