പുനലൂര്‍: കന്നുകാലിയെ ഇടിച്ചിട്ട വാഹനം നിര്‍ത്താതെ പോയി. ജനം കാഴ്ചക്കാരായി. പുനലൂര്‍ ചൗക്ക റോഡിനു സമിപം ഇന്നലെ വൈകിട്ട് അഞ്ചരയോടെയാണ് സംഭവം. ഈ ഭാഗത്ത് വളവുതിരിഞ്ഞു വന്ന ലോറി പശുവിനെ ഇടിച്ചു വീഴ്ത്തിയശേഷം നിര്‍ത്താതെ പോകുകയായിരുന്നുവെന്നു ദൃക്സാക്ഷികള്‍ പറഞ്ഞു.
പുനലൂര്‍ സ്വദേശിനി റഹിയാത്തിന്റെ ഉടമസ്ഥതയില്‍ ഉള്ളതും സിക്സ് പ്ര്ണ് ഇനത്തില്‍പ്പെട്ടതുമാണ് പശു. അപകടത്തില്‍ പശുവിന്റെ പിന്‍വശത്തെ വലതുകാലിന്റെ കുളമ്പ് അടര്‍ന്നുമാറി. സംഭവമറിഞ്ഞ് ഉടമസ്ഥര്‍ എത്തിയപ്പോഴേക്കും പശു ഏന്തിവലിഞ്ഞു റോഡിലൂടെ മുന്നോട്ട് പോയിരുന്നു.
ഈ നേരമൊക്കെയും അപകടത്തിനിടയാക്കിയ വാഹനം കണ്ടെത്തുന്നതിനോ കന്നുകാലിയെ രക്ഷപെടുത്തുന്നതിനോ പൊതുജനം തയാറായില്ല. ഒടുവില്‍ ഉടമസ്ഥരും ചില നാട്ടുകാരും ചേര്‍ന്ന് അധികൃതരെ വിവരമറിയിക്കുകയും റിട്ട. വെറ്റിനറി ഡോക്ടര്‍ പി.സി. പ്രകാശ് എത്തി പ്രാഥമിക ശ്രുശ്രുഷകള്‍ നല്‍കുകയും ചെയ്തു. മതിയായ പരിചരണം ലഭിക്കുകയാണെങ്കില്‍ പശു ആരോഗ്യനില വീണ്ടെടുക്കുമെന്നും പുതിയ കുളമ്പ് രൂപപ്പെടുമെന്നും അദ്ദേഹം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: