കൊല്ലം: സംസ്ഥാനത്ത് പ്രവര്‍ത്തനമികവുമായി കൊല്ലം ജില്ലാ വ്യവസായകേന്ദ്രം 2012-13 സാമ്പത്തിക വര്‍ഷത്തില്‍ മൂന്നാംസ്ഥാനത്ത്. ഉല്പാദനമേഖലയില് 1080 യൂണിറ്റുകളും സേവനമേഖലയില്‍ 185 യൂണിറ്റുകളും ആരംഭിച്ച ഈ വര്‍ഷത്തില്‍ 148കോടി രൂപയുടെ മുതല്‍മുടക്കും 15586 തൊഴിലവസരങ്ങളും സൃഷ്ടിക്കാന്‍ വ്യവസായകേന്ദ്രത്തിന് കഴിഞ്ഞതായി ജില്ലാ കളക്ടര്‍ പി.ജെ. തോമസും കേന്ദ്രം ജനറല്‍ മാനേജര്‍ രാജം ഡെസ്ലിയും അറിയിച്ചു.
പ്രധാനമന്ത്രിയുടെ തൊഴില്‍ദായക പദ്ധതിയില്‍പ്പെടുത്തി 92 സംരംഭങ്ങള്‍ തുടങ്ങാനായി ഒരുലക്ഷത്തിനും അഞ്ചുലക്ഷത്തിനും ഇടയില്‍ ചിലവുള്ള 64 അപേക്ഷകരുടെ പ്രോജക്ടാണ് ഇതുവഴി സംരംഭമാക്കാന്‍ സാധിച്ചത്. 49ഉം സ്ത്രീ സംരംഭകരാണ്. 309.42 ലക്ഷം രൂപയുടെ മൂലധനനിക്ഷേപമാണ് പദ്ധതിയിലൂടെ ഉണ്ടായത്. പട്ടികജാതിയില്‍പെട്ട 18ഉം പട്ടികവര്‍ഗ വിഭാഗത്തില്‍ രണ്ടും മറ്റു പിന്നോക്ക വിഭാഗത്തില്‍ 42ഉം പേരെ ഈ സ്കീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സംരംഭകത്വ സഹായ പദ്ധതിയിലൂടെ 14 യൂണിറ്റുകള്‍ക്കായി 41.29ലക്ഷം രൂപയുടെ ധനസഹായമാണ് ഈ വര്‍ഷം നല്‍കിയത്.
സംസ്ഥാന മൂലധന നിക്ഷേപ പദ്ധതിയിലൂടെ 89.39ലക്ഷം സബ്സിഡിയായി നല്കി. 54 യൂണിറ്റുകള്‍ ഇതിന്റെ ഗുണഭോക്താക്കളാണ്. സംരംഭ പ്രോത്സാഹനത്തിനായി 130 സംരംഭകരെ പങ്കെടുപ്പിച്ച് ഏഴുതവണ നിക്ഷേപക സംഗമങ്ങള്‍ സംഘടിപ്പിക്കുകയും ഇതുവഴി 50ലക്ഷം രൂപയുടെ മൂലധന നിക്ഷേപം ഉണ്ടാവുകയും ചെയ്തു. സംരംഭകത്വ വികസന പരിപാടിയില്‍ 135പേര് പങ്കെടുക്കുകയും അവരില്‍ നടത്തിയ ഹാന്റ് ഹോള്‍ഡിംഗ് സര്‍വീസിന്റെ ഫലമായി 202ലക്ഷം രൂപയുടെ മൂലധനനിക്ഷേപത്തോടെ 51 സംരംഭങ്ങള്‍ ആരംഭിക്കുകയും ചെയ്തു. പുത്തന്‍ മേഖലകളായ ബയോടെക്നോളജി, ഓര്‍ഗാനിക് മാന്വര്, ടിഷ്യൂകള്‍ച്ചര്‍, സോളാര്‍ എനര്‍ജി, പാക്കിംഗ് ടെക്നോളജി തുടങ്ങിയ വിഷയങ്ങളിലായിരുന്നു ഇത്. അഞ്ചുവ്യവസായ സെമിനാറുകളും ഇക്കാലയളവില്‍ സംഘടിപ്പിച്ചു. സംരംഭകര്‍ക്ക് വ്യവസായം തുടങ്ങാനുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ജില്ലയില്‍ വ്യാപകമായി സജ്ജമാക്കി. ഡവലപ്മെന്റ് ഏരിയ, പ്ലോട്ട്, ഇന്‍ഡസ്ട്രിയല്‍ ഏരിയ, മിനി ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റ് എന്നിവിടങ്ങളിലായി 97 സംരംഭങ്ങളാണ് ഉള്ളത്. പീഡിത വ്യവസായ പുനരുദ്ധാരണ പദ്ധതിയില്‍പെടുത്തി കഴിഞ്ഞ സാമ്പത്തിക വര്‍ഷം അവശതയിലായ ജില്ലയിലെ എട്ട് വ്യവസായ യൂണിറ്റുകള്‍ പുനരുദ്ധരിച്ചു. ഏകജാലക സംവിധാനത്തിലൂടെ ലഭിച്ച 28 അപേക്ഷകള്‍ തീര്‍പ്പാക്കിയിട്ടുണ്ട്. സംരംഭക വികസന പ്രവര്‍ത്തനത്തിനായുള്ള ഇ.ഡി. ക്ലബ്ബുകള്‍ മികച്ച പ്രവര്‍ത്തനമാണ് കാഴ്ചവച്ചത്. 15 ഇ.ഡി. ക്ലസ്സുകളാണ് നിലവിലുള്ളത്.
മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിയിലൂടെ ലഭിച്ച 22 അപേക്ഷകളും സുതാര്യകേരളം പരിപാടിയിലൂടെ ലഭിച്ച അഞ്ച് അപേക്ഷകളും തീര്‍പ്പാക്കിയിട്ടുണ്ട്. വിവരാവകാശ നിയമപ്രകാരം ലഭിച്ച അപേക്ഷകളെല്ലാം തന്നെ തീര്‍പ്പാക്കിയതാണ്. മികച്ച വനിതാ വ്യവസായ യൂണിറ്റിനുള്ള അവാര്‍ഡ് വ്യവസായകേന്ദ്രം നല്കിവരുന്നു. ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷം 2409 ഫയലുകള്‍ തീര്‍പ്പാക്കി. 70 വ്യവസായ യൂണിറ്റുകള്‍ക്ക് 17കോടി രൂപ ബാങ്കുവായ്പയായി ലഭ്യമാക്കി. 56 വ്യവസായ സഹകരണ യൂണിറ്റുകളിലായി 6340 തൊഴിലാളികളാണ് തൊഴില്‍ ചെയ്യുന്നത്. ഹാന്റ് ഹോള്‍ഡിംഗ് സര്‍വീസിലൂടെ 4480 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും വ്യവസായ കേന്ദ്രത്തിന് സാധിച്ചു.കൈത്തറി മേഖലയുടെ ഉന്നമനവും നെയ്ത്ത് പ്രോത്സാഹനവും ലക്ഷ്യമാക്കി സര്‍ക്കാര്‍ നടപ്പാക്കിയ പദ്ധതിയിലൂടെ 52 നെയ്ത്തുകാര്‍ക്ക് ധനസഹായം നല്കാന് വ്യവസായകേന്ദ്രത്തിന് സാധിച്ചു. മൂല്യവര്‍ധിത ഉല്‍പ്പന്ന നിര്‍മ്മാണ പദ്ധതിയിലൂടെ കൈത്തറി സംഘങ്ങള്‍ക്ക് 16ലക്ഷം രൂപ വിതരണം ചെയ്തു. തറി അനുബന്ധ ഉപകരണങ്ങള്‍ വാങ്ങാന്‍ ധനസഹായമായി 46 നെയ്ത്തുകാര്‍ക്ക് 75590 രൂപ വിതരണം ചെയ്തു. കൈത്തറി മേഖലയില്‍ അവശതയിലുള്ള സംഘങ്ങളെ പുനരുദ്ധരിക്കാനായി 19ലക്ഷം രൂപ ചിലവഴിച്ചതായും രാജം ഡെസ്ലി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
മാനേജര്‍മാരായ രാധാകൃഷ്ണന്, അലന് ജെറോം എന്നിവരും സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: