ലണ്ടന്‍: ഒരോവറിലെ ആറു പന്തും സിക്സ് പറത്തിയവരുടെ പട്ടികയിലേക്ക് ഒരാള്‍ കൂടി. ഇംഗ്ലീഷ് കൗണ്ടി ക്രിക്കറ്റില്‍ ലങ്കാഷെയര്‍ താരമായ ജോര്‍ദാന്‍ ക്ലാര്‍ക്കാണ് ഈ നേട്ടം കൈവരിച്ചത്.
ഇതോടെ ക്രിക്കറ്റില്‍ ഈ നേട്ടം കൈവരിച്ചവരുടെ പട്ടികയിലെ അഞ്ചാമത്തെ താരമായിരിക്കുകയാണ് ക്ലര്‍ക്ക്. യോര്‍ക്ക് ഷെയറിനെതിരായ മത്സരത്തില്‍ ഗുര്‍മന്‍ രണ്ധ്വക്കെതിരെയാണ് ക്ലാര്‍ക്ക് ഒരോവറിലെ ആറ് പന്തുകളും അതിര്ത്തിപ്പുറത്തേക്ക് പറത്തിയത്.
വിന്‍ഡീസ് താരമായ ഗാരി സോബേസ്, ഇന്ത്യന്‍ താരം രവിശാസ്ത്രി എന്നിവര്‍ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലും, ഹെര്‍ഷല്‍ ഗിബ്സ് 2007ല്‍ ഏകദിന ക്രിക്കറ്റിലും, യുവരാജ് ട്വന്റി20യിലും ആറ് പന്തിലും സിക്സര്‍ എന്ന നേട്ടം കൈവരിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: