മാഡ്രിഡ്: കഴിഞ്ഞ അഞ്ചു വര്‍ഷമായി കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടം തിരിയുന്ന സ്പെയിനില്‍ തൊഴിലിലായ്മ നിരക്ക് 27.2 ശതമാനത്തിലേക്കുയര്‍ന്നു. 60 ലക്ഷം ആളുകള്‍ തൊഴിലില്ലാത്തവരാണെന്നാണ് പുതിയ കണക്കുകള്‍ കാണിക്കുന്നത്.
വെള്ളിയാഴ്ച്ച പ്രധാന മന്ത്രി മാരിയാനോ റജോയിയാണ് സാമ്പത്തിക മാന്ദ്യത്തെ സംബന്ധിച്ച് കാര്യങ്ങള്‍ പുറത്തുവിട്ടത്. യൂറോ മേഖലയിലെ നാലാം വന്‍ സാമ്പത്തിക ശക്തിയായിരുന്ന സ്പെയിനില്‍ സാമ്പത്തിക പ്രതിസന്ധി അതിജീവിക്കാന്‍ സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്ന ചെലവുചുരുക്കല്‍ നടപടികള്‍ സാമൂഹിക ക്ഷേമ പദ്ധതികള്‍ പലതും ഇല്ലാതാക്കുന്നതില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ മാഡ്രിഡില്‍ പ്രകടനത്തിന് ഒരുങ്ങുകയാണിപ്പോള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: