ബോസ്റ്റേണ്‍: ബോസ്റ്റണ്‍ സ്ഫോടനക്കേസിലെ പ്രതികളിലൊരാളായ ടെമെര്ലാന് സെര്നേവിനെ(26) സിഐഎയുടെ അഭ്യര്‍ത്തന പ്രകാരം ഭീകരവാദ ലിസ്റ്റില്‍ 18 മാസങ്ങള്‍ക്ക് മുമ്പ് ചേര്‍ത്തിരുന്നതായി പോലീസ്.
എഫ്ബിഐ ഇയാളെ കുറിച്ച് നേരത്തെ വിവരങ്ങള്‍ നല്‍കിയിരുന്നെങ്കിലും വേണ്ടത്ര തെളിവുകള്‍ ലഭ്യമായിരുന്നില്ല. സ്ഫോടനത്തെ തുടര്‍ന്ന് നടന്ന പോലീസ് ഏറ്റുമുട്ടലില്‍ സെര്നേവ് കൊല്ലപ്പെട്ടിരുന്നു. സെര്നേവിന്റെ സഹോദരന് സോക്കര്‍(19) ഇപ്പോള്‍ പോലീസ് കസ്റ്റഡിയിലാണ്.
ഏപ്രില്‍ 15ന് ബോസ്റ്റണ്‍ ആക്രമണത്തില്‍ മൂന്ന് പേര് മരിക്കുകയും 260ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. റിമോര്‍ട്ട് കണ്ട്രോള് ഉപയോഗിച്ചാണ് ബോംബ് സ്ഫോടനം നടത്തിയതെന്ന് പിന്നീട് തെളിഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: