കോഴിക്കോട്: കേന്ദ്രആഭ്യന്തരസഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന് തീവ്രവാദികളോട് മൃദുസമീപനം. കണ്ണൂരില്‍ പിടിയിലായ പോപ്പുലര്‍ഫ്രണ്ട് പ്രവര്‍ത്തകരെക്കുറിച്ച് സംസ്ഥാനപോലീസ് അന്വേഷിക്കുന്നുണ്ടെന്നും ഇപ്പോള്‍ ദേശീയ അന്വേഷണ ഏജന്‍സി അന്വേഷിക്കേണ്ടതില്ല എന്നുമാണ് മുല്ലപ്പള്ളി ഇന്നലെ കോഴിക്കോട്ട് പറഞ്ഞത്. പ്രതികള്‍ക്ക് തീവ്രവാദബന്ധമുണ്ടെന്നും വിദേശബന്ധം അന്വേഷിക്കുമെന്നും കേരളപോലീസ് പറയുമ്പോഴാണ് കേന്ദ്രആഭ്യന്തരസഹമന്ത്രിയുടെ ഈ മൃദുസമീപനം. കോഴിക്കോട് പഞ്ചായത്ത് ദിനാഘോഷ സമാപനസമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയതായിരുന്നു കേന്ദ്രസഹമന്ത്രി.
സംസ്ഥാന പോലീസ് അന്വേഷിച്ച നിരവധി കേസുകളിലെ തീവ്രവാദബന്ധം പുറത്തുവന്നത് അന്വേഷണം ദേശീയ അന്വേഷണ ഏജന്‍സികള്‍ ഏറ്റെടുത്തപ്പോഴാണ്. ഭീകരവാദ ബന്ധമുള്ള പലകേസുകളും സംസ്ഥാന പോലീസ് എഴുതിത്തള്ളുകയായിരുന്നു. പാനായികുളം, വാഗമണ്‍ സിമികേസുകള്, കോഴിക്കോട് ബസ്സ്റ്റാന്റ് ബോംബ് സ്ഫോടനം തുടങ്ങിയ പലകേസുകളിലും അന്വേഷണം വഴിത്തിരിവിലെത്തിയത് സംസ്ഥാനപോലീസിനെ അന്വേഷണച്ചുമതലയില്‍ നിന്നൊഴിവാക്കിയപ്പോഴാണ്. കൈവെട്ട്കേസും കാശ്മീര്‍ തീവ്രവാദറിക്രൂട്ട്മെന്റ്കേസും ദേശീയ അന്വേഷണ ഏജന്‍സിയാണ്. അന്വേഷിക്കുന്നത്. അതിനേക്കാ ള്‍ ഗൗരവമുള്ള കേസിലാണ് സംസ്ഥാന പോലീസിന്റെ അന്വേഷണം ഗൗരവമായി നടക്കുന്നുണ്ടെന്ന് കേന്ദ്രമന്ത്രി പറയുന്നത്.
ആദ്യ റെയ്ഡില്‍ തന്നെ വിദേശബന്ധമുള്ള പല തെളിവുകള്‍ ലഭിച്ചിട്ടും അന്വേഷണം തണുപ്പിക്കാനാണ് കേന്ദ്രമന്ത്രിയുടെ നീക്കം. വിദേശ തിരിച്ചറിയല്‍ കാര്‍ഡുകള്‍, കറന്‍സികള്‍, ക്ഷേത്രങ്ങളുടെ സ്കെച്ച് മാപ്പുകള്‍ തുടങ്ങിയ സുപ്രധാന രേഖകളും ആയുധശേഖരത്തോടൊപ്പം കണ്ടെത്തിയിരുന്നു. മുസ്ലിംലീഗ്-എസ്ഡിപിഐ സംഘര്ഷംഎന്ന നിലയില്‍ പ്രാദേശികമായി കേസ് ഒതുക്കിത്തീര്‍ക്കാനും എസ്ഡിപിഐ എന്‍ഡിഎഫ്, പിഎഫ്ഐ എന്നീ പലപേരുകളില്‍ അറിയപ്പെടുന്ന സംഘടനകളുടെ ബാഹ്യബന്ധം അന്വേഷിക്കുന്നത് തടയാനുമാണ് ശ്രമം നടക്കുന്നത്. ഇതിന്റെ ആദ്യസൂചനയാണ് കേന്ദ്ര ആഭ്യന്തരസഹമന്ത്രിയില് നിന്നും ഇന്നലെയുണ്ടായത്.
കഴിഞ്ഞ ലോകസഭാ തെരെഞ്ഞെടുപ്പില്‍ മുസ്ലീം തീവ്രവാദ മതമൗലികവാദശക്തികളുടെ വോട്ട് വയനാട്, കോഴിക്കോട്, വടകര മണ്ഡലങ്ങളില്‍ യുഡിഎഫിന് അനുകൂലമായിരുന്നു. കണ്ണൂര്‍ നാറാത്ത് തങ്ങളുടെ ഭീകരമുഖം വെളിവായ സാഹചര്യത്തില്‍ കേസില്‍ നിന്നും രക്ഷപ്പെടാനുള്ള തത്രപ്പാടിലാണ് എഫ്പിഐ, എന്‍ഡിഎഫ് സംഘടനകള്‍. ഇവരുടെ സമ്മര്‍ദ്ദത്തിന്റെ ഫലമായാണ് മന്ത്രിയുടെ ഇന്നലെയുണ്ടായ പ്രതികരണമെന്ന് വിലയിരുത്തപ്പെടുന്നു.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: