മെല്‍ബണ്‍: ആരാധകരുടെ സ്വന്തം ബിഗ് ബിയെ ആസ്ട്രേലിയന്‍ യൂണിവേഴ്സിറ്റി ആദരിക്കുന്നു. ലാ തോര്ബോ യൂണിവേഴ്സിറ്റിയുടെ ആദ്യ ലാ തോര്ബോ യൂണിവേഴ്സിറ്റി ഗ്ലോബല്‍ സിറ്റിസണ്‍ഷിപ്പ് അവാര്‍ഡ് അമിതാബച്ചന് നല്‍കുമെന്ന് സീനിയര്‍ ഡെപ്യൂട്ടി വൈസ് ചാന്‍സലര്‍ പ്രൊ. ജോണ്‍ റോസെന്‍ ബാര്‍ഗ് അറിയിച്ചു.
മെയ് 22ന് മെല്‍ബണില്‍ നടക്കുന്ന ചടങ്ങില്‍ ബച്ചന് അവാര്‍ഡ് സമ്മാനിക്കും. ബച്ചന്റെ പേരിലുള്ള സ്കോളര്‍ഷിപ്പ് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കാണ് നല്‍കുന്നത്. ഇന്ത്യയുമായി ബന്ധപ്പെട്ട പഠനങ്ങള്‍ക്കാണ് സ്കോളര്‍ഷിപ്പ്.
സിനിമ, ഫിലോസഫി, മാധ്യമം എന്നീ വിഷയങ്ങള്‍ക്കാണ് മുന്‍ഗണന. 25,000 അമേരിക്കന്‍ ഡോളറാണ് സ്കോളര്‍ഷിപ്പായി നല്‍കുന്നതെന്ന് അധിക്യതര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: