റോം: രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായ ഇറ്റലിയില്‍ ലെഫ്റ്റ് ഡെമോക്രാറ്റിക് പാര്‍ട്ടി ഉപനേതാവ് എന്‍ റിക്കോ ലെറ്റ പുതിയ പ്രധാനമന്ത്രിയായേക്കും. പ്രശ്ന പരിഹാരമെന്നോണം ലെറ്റയുടെ നേതൃത്വത്തിലെ വിശാല സഖ്യകക്ഷി ഭരണകൂടം രൂപീകരിക്കാന്‍ പ്രസിഡന്റ് ജിയോര്‍ജിയോ നാപ്പോളിറ്റാനോ നിര്‍ദേശിച്ചു. സര്‍ക്കാര്‍ രൂപീകരിച്ച് നെറ്റോ ഈയാഴ്ച്ചതന്നെ വിശ്വാസവോട്ട് തേടുമെന്നാണ് റിപ്പോര്‍ട്ട്.
അതേസമയം, മുന്‍ പ്രധാനമന്ത്രി സില്‍വിയൊ ബെര്‍ലുസ്കോണിയുടെ പീപ്പിള്‍ ഫ്രീഡം പാര്‍ട്ടിയും ഡെമോക്രാറ്റിക് പാര്‍ട്ടിയും സഖ്യത്തില്‍ ചേരുമോയെന്ന കാര്യം വ്യക്തമല്ല. വിവിധ വിഷയങ്ങളില്‍ അഭിപ്രായവ്യത്യാസം നിലനില്‍ക്കുന്നതിനാല്‍ നിരുപാധികം സര്‍ക്കാരിന്റെ ഭാഗമാകാനാകില്ലെന്നാണ് ഇരു കക്ഷികളുടെയും നിലപാട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: