ന്യൂദല്‍ഹി: കോള്‍ ഇന്ത്യയുടെ 10 ശതമാനം ഓഹരികള്‍ വില്‍ക്കുന്ന കാര്യം കേന്ദ്രത്തിന്റെ പരിഗണനയില്‍. കേന്ദ്ര ഖാനി സഹ മന്ത്രി പ്രതീക്പ്രകാശ് ബാപു കഴിഞ്ഞ ദിവസം ലോക്സഭയില്‍ അറിയിച്ചതാണിക്കാര്യം. കോള്‍ ഇന്ത്യയില്‍ കേന്ദ്രത്തിന് 90 ശതമാനം ഓഹരി പങ്കാളിത്തമാണുള്ളത്. ഇതില്‍ 10 ശതമാനം ഓഹരികള്‍ വിറ്റഴിക്കുന്നതിനാണ് തീരുമാനിച്ചിരിക്കുന്നതെന്നും ഇക്കാര്യം സര്‍ക്കാരിന്റെ പരിഗണനയിലാണെന്നും അദ്ദേഹം പറഞ്ഞു. അനവധി ഓഹരി ഉടമകളുമായി ഇക്കാര്യം ചര്‍ച്ച ചെയ്യേണ്ടതുണ്ടെന്നും ബാപു അറിയിച്ചു.
ഇത് സംബന്ധിച്ച് ധനകാര്യ മന്ത്രാലയം സാമ്പത്തിക കാര്യ മന്ത്രിസഭാ സമിതി മുമ്പാകെ കരട് രേഖ നല്‍കിയിരുന്നു. നടപ്പ് സാമ്പത്തിക വര്‍ഷം ആദ്യപാദത്തില്‍ ഓഫര്‍ ഫോര്‍ സെയില്‍ മുഖേന ലോകത്തിലെ ഏറ്റവും വലിയ കല്‍ക്കരി ഉത്പാദകരായ കോള്‍ ഇന്ത്യ ലിമിറ്റഡിന്റെ 10 ശതമാനം ഓഹരികള്‍ വിറ്റഴിക്കാന്‍ സാധിക്കുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്.
എന്നാല്‍ ഓഹരി വില്പനയുമായി മുന്നോട്ട് പോകാനാണ് കേന്ദ്രത്തിന്റെ നീക്കമെങ്കില്‍ സമരം നടത്തുമെന്ന് ഒരു വിഭാഗം കോള്‍ ഇന്ത്യ ജീവനക്കാര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 2010 ല്‍ പൊതുമേഖല സ്ഥാപനങ്ങളുടെ 10 ശതമാനം ഓഹരികള്‍ വിറ്റഴിക്കുക വഴി 15,199 കോടി രൂപ സമാഹരിച്ചിരുന്നു. നടപ്പ് സാമ്പത്തിക വര്‍ഷം പൊതുമേഖല സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കുക വഴി 40,000 കോടി രൂപ സമാഹരിക്കുന്നതിനാണ് കേന്ദ്രം ലക്ഷ്യമിടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: