കൊച്ചി: സ്ട്രീക്സ് ഹെയര്‍ കളറിന്റെ ബ്രാന്‍ഡ് അംബാസഡര്‍ ആയി ബോളിവുഡ് താരം സൊനാക്ഷി സിന്‍ഹ നിയമിതയായി. വാള്‍നട്ട് എണ്ണയില്‍ നിര്‍മിക്കുന്ന സ്ട്രീക്സ് ഹെയര്‍ കളര്‍ തലമുടിക്ക് ആകര്‍ഷകമായ നിറം നല്കുന്നതിനോടൊപ്പം തലമുടിയെ പരിരക്ഷിക്കുകയും ചെയ്യുന്നുവെന്ന് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നു. ഇന്ത്യന്‍ ആധുനിക കോസ്മെറ്റിക്ക് വിപണിയില്‍ സാന്നിദ്ധ്യമുള്ള ഹൈജീനിക് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് ആണ് സ്ട്രീക്സിന്റെ നിര്‍മാതാക്കള്‍.
തനിക്ക് വിശ്വാസമുള്ള ഒരു ബ്രാന്‍ഡിനെ പ്രതിനിധീകരിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് സൊനാക്ഷി സിന്‍ഹ പറഞ്ഞു. സൂപ്പര്‍ വാസ്മോള്‍ 33 കേശ്കല, സ്ട്രീക്സ് ഹെയര്‍ കളര്‍, സ്ട്രീക്സ് ഹെയര്‍ സെറം, യോഗിരാജ് തന്ഡാ തേല്, സ്ട്രീക്സ് പ്രോ റേയ്ഞ്ച്, സ്ട്രീക്സ് യൂറോ റേയ്ഞ്ച്, വാസ്മോള്‍ ആംല ശക്തി പൗഡര്‍ ഹെയര്‍ കളര്‍, വാസ്മോള്‍ കാലി മെഹന്തി എന്നിവയാണ് ഹൈജീനിക് ഇന്‍സ്റ്റിറ്റിയൂട്ടിന്റെ മറ്റ് ഉല്‍പ്പന്നങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: