കണ്ണൂര്‍: നാറാത്ത് ഭീകര പരിശീലന കേന്ദ്രത്തിലെ റെയ്ഡില്‍ അറസ്റ്റിലായവര്‍ക്കെതിരെ ഭീകരവിരുദ്ധ നിയമപ്രകാരം കേസെടുത്ത് രാജ്യാന്തര ഭീകരബന്ധം പുറത്തുകൊണ്ടുവരണമെന്ന് എബിവിപി സംസ്ഥാന സെക്രട്ടറി ബി.ആര്.അരുണ്‍ ആവശ്യപ്പെട്ടു.
കേരളത്തിന്റെ സമാധാനാന്തരീക്ഷം തകര്‍ക്കാനാണ് പോപ്പുലര്‍ ഫ്രണ്ട് ശ്രമിക്കുന്നത്. ഇത്തരത്തിലുള്ള ഭീകര പരിശീലന കേന്ദ്രങ്ങള്‍ കേരളത്തിലെ നിരവധി പ്രദേശങ്ങളില്‍ നടക്കുന്നത് എബിവിപി ഉള്‍പ്പെടെയുള്ള സംഘടനകള്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ പോലീസിന്റേയും ഭരണകൂടത്തിന്റേയും ശ്രദ്ധയില്‍ പെടുത്തിയിരുന്നു. എബിവിപി പ്രവര്‍ത്തകരായ സച്ചിനെയും വിശാലിനെയും കൊലപ്പെടുത്തിയതും ഇത്തരം പരിശീലനം നേടിയ ഭീകരരാണ്. വിദേശബന്ധം മേല്‍പ്പറഞ്ഞ സംഭവങ്ങളില്‍ ഉണ്ടായിരുന്നതായി അന്നുതന്നെ ആരോപണം ഉയര്‍ത്തിയിരുന്നു.
പോപ്പുലര്‍ ഫ്രണ്ട് നേതൃത്വം ഉള്‍പ്പെട്ടിട്ടുള്ള ഇത്തരത്തിലുള്ള കേസുകള്‍ രാജ്യദ്രോഹ കുറ്റമായി കാണാതെ സാധാരണ കുറ്റകൃത്യമായി കണ്ടുകൊണ്ടാണ് പോലീസ് അന്വേഷിച്ചിട്ടുള്ളത്. ഇത്തരം കേസുകളില്‍ ഉള്‍പ്പെട്ടവരെ സംരക്ഷിക്കുവാനുള്ള ശ്രമമാണ് പോലീസിന്റെയും ഭരണകൂടത്തിന്റെയും ഭാഗത്തുനിന്നുണ്ടായിട്ടുള്ളത്. ഗൂഢാലോചനയും തീവ്രവാദ-രാജ്യാന്തര ബന്ധവും അന്വേഷിക്കാതെയാണ് പല കേസന്വേഷണങ്ങളും അവസാനിപ്പിച്ചിരിക്കുന്നത്.
കണ്ണൂര്‍ എംപിയുടെ ബൂത്ത് ഏജന്റായി പ്രവര്‍ത്തിച്ച വ്യക്തി ഉള്‍പ്പെടെ അറസ്റ്റിലായ സാഹചര്യത്തില്‍ ഭീകരവിരുദ്ധ നിയമത്തിന്റെ പരിധിയില്‍ നിന്നും ഒഴിവാക്കാന്‍ വേണ്ടി ഭരണകൂടവും പോപ്പുലര്‍ഫ്രണ്ടും ഒത്തുകളിക്കുകയാണെന്ന് എബിവിപി ആരോപിച്ചു. സംഭവത്തിലെ ഗൂഢാലോചനയും തീവ്രവാദ-രാജ്യാന്തര ബന്ധവും പുറത്തുകൊണ്ടുവരുന്ന തരത്തിലുള്ള അന്വേഷമാണ് വേണ്ടതെന്നും അരുണ്‍ ആവശ്യപ്പെട്ടു
പ്രതികരിക്കാൻ ഇവിടെ എഴുതുക: