കൊച്ചി: കൊച്ചിയിലെ ബാറുകളിലും ജ്യൂസ് പാര്‍ലറുകളിലും വിതരണം ചെയ്യുന്ന ഐസില്‍ അമോണിയം അടക്കമുള്ള മാരക രാസവസ്തുക്കള്‍. ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയിലാണ് ഇക്കാര്യം കണ്ടെത്തിയത്. അമോണിയക്ക് പുറമെ ഇ-കോളി ബാക്ടീരിയയുടെ അളവും മാരകമായ തോതില്‍ ഐസില്‍ കണ്ടെത്തി.
വിഷാംശം കണ്ടെത്തിയ തോപ്പുംപടിയിലുള്ള രണ്ട് ഐസ് പ്ലാന്റുകള്‍ പൂട്ടാന്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് നിര്‍ദ്ദേശം നല്കി. ശീതള പാനീയങ്ങളില്‍ നിലവാരം കുറഞ്ഞ ഐസ് ഉപയോഗിക്കുന്നത് കണ്ടെത്തിയ പശ്ചാത്തലത്തില്‍ കൊച്ചി കോര്‍പ്പറേഷന്റെ ആരോഗ്യവിഭാഗം നേരത്തെ ഐസ് ഫാക്ടറികളില്‍ പരിശോധന നടത്തിയിരുന്നു.
മട്ടാഞ്ചേരിയിലും തോപ്പുംപടിയിലും എറണാകുളം ജില്ലയുടെ വിവിധ ഭാഗങ്ങളിലുമാണ് സ്ക്വാഡ് പരിശോധന നടത്തിയത്. ഇവിടങ്ങളില്‍ നിന്നും ശേഖരിച്ച വെള്ളം പരിശോധന വിധേയമാക്കിയപ്പോഴാണ് മാരക രാസവസ്തുക്കള്‍ കണ്ടെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: