കണ്ണൂര്‍: ഇന്നലെ നാറാത്ത് ഭീകരവാദ സംഘടനകളായ എസ്ഡിപിഐ, പോപ്പുലര്‍ ഫ്രണ്ട് എന്നിവയുടെ ആഭിമുഖ്യത്തില്‍ നടത്തിയ ഭീകര പരിശീലന ക്യാമ്പില്‍ പോലീസ് നടത്തിയ റെയ്ഡില്‍ കണ്ടെടുത്ത വസ്തുക്കള്‍ ജില്ലയില്‍ ഭീക രവാദശക്തികളുടെ വേരോട്ടം ശക്തമായതിന്റെ നേര്‍രേഖയായി. ഏതാനും വര്‍ഷംമുമ്പ് വാഗമണ്ണില്‍ സിമിയുടെ നേതൃത്വത്തില്‍ നടന്ന ഭീകരപരിശീലനക്യാമ്പിന്റെ മാതൃക യിലുളള ക്യാമ്പാണ് നാറാത്തും കഴിഞ്ഞ കുറെ ദിവസങ്ങളായി നടന്നുവന്നതെന്ന് തെളിവുകള്‍ ചൂണ്ടിക്കാണിക്കുന്നു. ഇത്തരത്തില്‍ ജില്ലയുടെ വിവിധഭാഗങ്ങളിലും കഴിഞ്ഞ ഒരുവര്‍ഷത്തിനിടയില്‍ നിരവധിക്യാമ്പുകള് നടന്നതായി ഇന്നലെ പിടികൂടിയ പോപ്പുലര്‍ ഫ്രണ്ടുകാരെ ചോദ്യംചെയ്തതില്‍ നിന്നും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
നാറാത്ത് ഇന്നലെ ഭീകരവാദ ക്യാമ്പില്‍ നടത്തിയ റെയ്ഡില്‍ കണ്ടെത്തിയ വസ്തുക്കള്‍ ജില്ലയില്‍ രഹസ്യമായും പരസ്യമായും അവര്‍ രാഷ്ട്രവിരുദ്ധപ്രവര്ത്തനങ്ങള് നടത്തിക്കൊണ്ടിരിക്കുകയാണെന്നതിന്റെ തെളിവാണ്. ഇവിടെ ക്യാമ്പ് ആരംഭിച്ചിട്ട് ദിവസങ്ങളായി എന്നാണ് സൂചന. ശത്രുക്കളെ മൃഗീയമായി കൊലപ്പെടുത്താനുള്ള പരിശീലനമടക്കം ക്യാമ്പിനകത്ത് നടന്നതായാണ് സൂചന. മനുഷ്യശരീരത്തിന്റെ ഡമ്മി ക്യാമ്പിനകത്ത് കണ്ടെത്തിയത് തോക്കുപയോഗിക്കാനുള്ളപരിശീലനം ക്യാമ്പില്‍ നടന്നുവെന്നതിന്റെ തെളിവാണ്.
സിമി, ഹിസ്ബുള്‍ മുജാഹിദീന്‍ പോലുള്ള സംഘടനകള്‍ ഭീകരവാദികള്‍ക്ക് നല്‍കിവരുന്ന രീതിയിലുളള പരിശീലനമാണ് ഇവിടെ നല്കപ്പെട്ടത്.
നിരവധി ചാര്‍ട്ടുകള്‍, ലഘുലേഖകള്‍, എടിഎം കാര്‍ഡ്, വിദേശരാജ്യമായ ഇറാനിലേക്ക് യാത്ര ചെയ്യാനുള്ള ആധികാരിക രേഖ, ആയുധങ്ങള്‍, വെടിമരുന്നുകള്‍, ബോംബുകള്‍ തുടങ്ങിയവ ഇവിടെനിന്നും കണ്ടെടുത്തവയില്‍പെടും. വിദേശങ്ങളില്‍ നിന്നടക്കം പരിശീലകര്‍ ക്യാമ്പില്‍ പങ്കെടുത്തതായാണ് വിവരം. പോലീസ് സ്ഥലത്തെത്തിയയുടന്‍ ഓടി രക്ഷപ്പെട്ടവരില്‍ വിദേശികളും അന്യസംസ്ഥാനക്കാരായ തീവ്രവാദികളും ഉള്‍പ്പെട്ടതായും പറയപ്പെടുന്നു. ക്യാമ്പില്‍ പങ്കെടുത്തവരെ വരും ദിവസങ്ങളില്‍ ചോദ്യം ചെയ്യുന്നതോടെ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവരുമെന്ന് ഉറപ്പാണ്.
ഏതാനും വര്‍ഷംമുമ്പ് കണ്ണൂര്‍ സിറ്റിയില്‍ നടന്ന ഭീകരവാദ ക്യാമ്പുമായി ബന്ധപ്പെട്ട കേസും ഭീകരവാദികള്‍ പ്രതികളായ നിരവധി സ്ഫോടന -കൊലപാതക കേസുകളുടെ അന്വേഷണങ്ങള്‍ വേണ്ട രീതിയില്‍ നടക്കാത്തതും ഇത്തരം ശക്തികള്‍ക്ക് വളരാന്‍ സാഹചര്യമൊരുക്കുകയായിരുന്നു.
ഭീകരവാദ ശക്തികള്‍ക്ക് വേരോട്ടമുള്ള എടക്കാട്, നാറാത്ത്, ഉളിയില്‍, ചാലാട് പോലുളള പ്രദേശങ്ങളില്‍ നിന്ന് കഴിഞ്ഞ ഒരുവര്‍ഷത്തിനുള്ളില്‍ പലപ്പോഴായി വീടുകളിലും ഭീകരവാദസംഘടനകളുടെ ഓഫീസുകളിലും സൂക്ഷിച്ചുവെച്ച ബോംബ് ഉള്‍പ്പെടെ വന്ആയുധശേഖരങ്ങള് കണ്ടെത്തിയിരുന്നെങ്കിലും ഇത്തരം കേസുകളുടെ അന്വേഷണങ്ങള്‍ രാഷ്ട്രീയ സമ്മര്‍ദ്ദത്തിന്റെ ഭാഗമായി വഴിമുട്ടുകയായിരുന്നു. നാറാത്ത് നടന്ന ക്യാമ്പിന്റെ അതേരീതിയില്‍ മട്ടന്നൂരിനടുത്ത നടുവനാട് പോപ്പുലര്‍ ഫ്രണ്ടിന്റെ നേതൃത്വത്തില്‍ ഏതാനും ദിവസം മുമ്പ് ഒരുക്യാമ്പ് നടന്നെങ്കിലും ഇതിനെതിരെ നടപടിയെടുക്കാന്‍ അധികൃതര്‍ തയ്യാറായിരുന്നില്ല.
പാപ്പിനിശ്ശേരി, കണ്ണൂര്‍ സിറ്റി, ഇരിട്ടി, ഉളിയില്‍ നരയന്‍പാറ, പാനൂരിലെ ചില കേന്ദ്രങ്ങള്‍, മലയോര മേഖലയിലെ ചെറുപുഴ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലും ഭീകരവാദ പരിശീലനക്യാമ്പുകള്‍ നടന്നതായി വാര്ത്തകള്പുറത്തുവന്നിരുന്നു. ഭീകരവാദപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട കേസില്‍ കണ്ണൂരിലെ നിരവധി മുസ്ലീം ചെറുപ്പക്കാരാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ ജയിലുകളില്‍ കഴിയുന്നത്.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: