പുനലൂര്‍: ചോരക്കുഞ്ഞിനെ കൊന്നു കുഴിച്ചുമൂടിയെന്ന് സംശയം. ഭാര്യാ ഭര്ത്താക്കന്മാര് പോലീസ് കസ്റ്റഡിയില്‍. അലിമുക്ക് പള്ളിമേലേതില്‍ കൊച്ചുമോന്(42), ഭാര്യ പുഷ്പവല്ലി(37) എന്നിവരാണ് പോലീസ് കസ്റ്റഡിയിലായത്. കഴിഞ്ഞ ബുധനാഴ്ച പുലര്‍ച്ചെ പുഷ്പവല്ലി പ്രവസിച്ചതായി പരിസരവാസികള്‍ പറയുന്നു.
എന്നാല്‍ കുഞ്ഞിനെ വീടിനു സമീപമുള്ള മറപ്പുരയില്‍ കുഴിച്ചുമൂടിയതായാണ് സംശയം ഉയര്‍ന്നിട്ടുള്ളത്. കുഞ്ഞിനെ കുഴിച്ചുമൂടിയതായി പറയപ്പെടുന്ന ഭാഗത്ത് വിറകുകള്‍ അടുക്കി വെച്ചിട്ടുണ്ട്. പോലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ സംഭവസ്ഥലത്തെത്തിയ പുനലൂര്‍ പേലീസ് അന്വേഷണം നടത്തുകയും തുടര്‍ന്ന് ഭാര്യയെയും ഭര്‍ത്താവിനെയും കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ഇന്ന് ആര്‍ഡിഒയുടെ സാന്നിധ്യത്തില്‍ മൃതദേഹം പോസ്റ്റുമോര്‍ട്ടം നടത്തും.
കുഞ്ഞിനെ കുഴിച്ചിട്ടതാണോയെന്ന കാര്യത്തില്‍ പിന്നീടു മാത്രമേ തീരുമാനമെടുക്കാന്‍ കഴിയുകയുള്ളു. പ്രസവത്തെത്തുടര്‍ന്ന് മരിച്ച കുഞ്ഞിനെ കുഴിച്ചിടുകയാണ് ചെയ്തതെന്നാണ് യുവതി പോലീസിനോടു പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: