ന്യൂദല്‍ഹി: വാഹന വില്പന സംബന്ധിച്ച കണക്കുകള്‍ നല്കുന്നതില് നിന്നും ആഡംബര വാഹന നിര്‍മാതാക്കളായ ബിഎംഡബ്ല്യു ഒഴിഞ്ഞുമാറുന്നതായി സിയാം(സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബെയില്‍ മാനുഫാക്ചേഴ്സ്). ഓരോ മാസത്തേയും വാഹന വില്പന സംബന്ധിച്ച കണക്കുകള്‍ നല്കാന് ജര്‍മന്‍ കാര്‍ നിര്‍മാതാക്കളായ ബിഎംഡബ്ല്യു വിസമ്മതിക്കുകയാണെന്ന് സിയാം വ്യക്തമാക്കി.
എല്ലാ മാസവും രണ്ടാമത്തെ ആഴ്ച ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന വിവിധ ഓട്ടോമൊബെയില്‍ കമ്പനികളുടേയും മൊത്ത വില്പന സംബന്ധിച്ച വിവരം സിയാം പുറത്ത് വിടാറുണ്ട്.
ഈ വിവരമാണ് വിവിധ ഔദ്യോഗിക സ്ഥിതിവിവര കണക്കുകളും നിര്‍ണയിക്കുന്നതിനായി സര്‍ക്കാര്‍ ഉപയോഗിക്കുന്നത്.
ബിഎംഡബ്ലു ഗ്രൂപ്പിന്റെ ആഗോള നയം അനുസരിച്ച് മൊത്ത വില്പന സംബന്ധിച്ച കണക്കുകള്‍ പുറത്തിറക്കാറുള്ളത്. ചില്ലറ വില്പന സംബന്ധിച്ച കണക്കുകള്‍ മാത്രമാണ് പുറത്ത് വിടാറുള്ളതെന്ന് കമ്പനിയുടെ പ്രസ്താവനയില്‍ പറയുന്നു. സിയാമിന് മൊത്തവില്പന സംബന്ധിച്ച കണക്കുകളാണ് ആവശ്യം എന്നതിനാല്‍ ചില്ലറ വില്പന സംബന്ധിച്ച കണക്കുകള്‍ നല്‍കേണ്ടതില്ലെന്നാണ് തീരുമാനം എടുത്തിരിക്കുന്നതെന്നും കമ്പനി വ്യക്തമാക്കുന്നു. എന്നാല്‍ ബിഎംഡബ്ലുവിന്റെ ഈ നിലപാടില്‍ അതൃപ്തി പ്രകടിപ്പിച്ചുകൊണ്ട് സിയാം കമ്പനിയ്ക്ക് നോട്ടീസ് അയച്ചിട്ടുണ്ട്.
കണക്കുകള്‍ നല്‍കാതിരിക്കുന്നത് മറ്റ് വാഹന നിര്‍മാതാക്കള്‍ക്ക് ഗുണകരമാകില്ലെന്ന് സിയാം സീനിയര്‍ ഡയറക്ടര്‍ സുഗാതോ സെന്‍ പറഞ്ഞു.
എന്നാല്‍ വില്പന സംബന്ധിച്ച കണക്കുകള്‍ നല്‍കാത്തതിന്റെ പേരില്‍ സിയാമിന്റെ അംഗത്വ പട്ടികയില്‍ നിന്നും ബിഎംഡബ്ലുവിനെ ഒഴിവാക്കുമോയെന്ന കാര്യത്തില്‍ അഭിപ്രായം പറയാന്‍ സെന്‍ വിസമ്മതിച്ചു. ഇക്കാര്യം അടുത്ത എക്സിക്യൂട്ടീവ് കമ്മറ്റി യോഗത്തില്‍ ചര്‍ച്ചചെയ്യുമെന്നും സെന്‍ പറഞ്ഞു. കഴിഞ്ഞ ഏതാനും വര്‍ഷത്തെ വില്പന സംബന്ധിച്ച കണക്കുകള്‍ നല്കാന് തയ്യാറാവുകയാണെങ്കില്‍ റിപ്പോര്‍ട്ടില്‍ അത് പ്രസിദ്ധീകരിക്കാന്‍ തയ്യാറാണെന്നും സെന്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: