ന്യൂദല്‍ഹി: നടപ്പ് സാമ്പത്തിക വര്‍ഷം ഇന്ത്യന്‍ സാമ്പത്തിക രംഗം 6.4 ശതമാനം വളര്‍ച്ച കൈവരിക്കുമെന്ന് പ്രധാനമന്ത്രിയുടെ സാമ്പത്തിക കാര്യ ഉപദേശക സമതി അഭിപ്രായപ്പെട്ടു. 2013-14 കാലയളവില്‍ കാര്‍ഷിക മേഖലയുടെ വളര്‍ച്ച 3.5 ശതമാനമായിരിക്കുമെന്നും സമിതി വിലയിരുത്തി. വ്യവസായ മേഖലയുടെ വളര്‍ച്ച 4.9 ശതമാനമായിരിക്കുമെന്നും സേവന മേഖലയുടേത് 7.7 ശതമാനമായിരിക്കുമെന്നും പറയുന്നു.
2012-13 സാമ്പത്തിക വര്‍ഷം കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കായ അഞ്ച് ശതമാനമായിരുന്നു ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച. 2013-14, 2012-13 കാലയളവിലെ കറന്റ് അക്കൗണ്ട് കമ്മി യഥാക്രമം മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ 4.7 ശതമാനവും 5.1 ശതമാനവുമായിരിക്കുമെന്ന് വിലയിരുത്തുന്നു. 2008 സാമ്പത്തിക മാന്ദ്യത്തിന് മുമ്പ് ഇന്ത്യയുടെ ജിഡിപി വളര്‍ച്ചാ നിരക്ക് 9 ശതമാനത്തിനും മുകളിലായിരുന്നു. 2011-12 ല്‍ ഇത് 6.5 ശതമാനമായിരുന്നുവെന്നും പിഎംഇഎസി ചൂണ്ടിക്കാട്ടുന്നു.
ബജറ്റില്‍ ധനകാര്യ മന്ത്രി പി.ചിദംബരം ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചാ നിരക്ക് 6.1-6.7 ശതമാനത്തിനിടയിലായിരിക്കുമെന്നാണ് വിലയിരുത്തിയിരിക്കുന്നത്. 2013 കലണ്ടര്‍ വര്‍ഷം ഇന്ത്യ 5.7 ശതമാനം വളര്‍ച്ച കൈവരിക്കുമെന്നാണ് അന്താരാഷ്ട്ര നാണ്യ നിധി വിലയിരുത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: