മുംബൈ: പൊതുമേഖല സ്ഥാപനമായ ഒഎന്‍ജിസിയെ പിന്തള്ളി സോഫ്റ്റ്വെയര് കമ്പനിയായ ടിസിഎസ് രാജ്യത്തെ ഏറ്റവും മൂല്യമുള്ള കമ്പനിയായി മാറി. ടിസിഎസിന്റെ ഓഹരി വിലയിലുണ്ടായ കുതിച്ചുകയറ്റമാണ് ഈ നേട്ടത്തിന് കമ്പനിയെ സഹായിച്ചത്. ടിസിഎസിന്റെ വിപണി മൂല്യം 2,80,822 കോടി രൂപയായാണ് ഉയര്‍ന്നത്. ഒഎന്‍ജിസിയുടെ വിപണി മൂല്യത്തേക്കാള്‍ 2,555 കോടി രൂപ അധികമാണിത്.
2,78,267 കോടി രൂപയാണ് ഒഎന്‍ജിസിയുടെ വിപണി മൂല്യം. വിപണി മൂല്യത്തിന്റെ കാര്യത്തില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തിയിരുന്ന ഒഎന്‍ജിസിയെ പിന്തള്ളി ടിസിഎസ് കഴിഞ്ഞ ആഴ്ചയും ഏറ്റവും മൂല്യമുള്ള കമ്പനിയായി മാറി. റിലയന്‍സ് ഇന്‍ഡസ്ട്രീസാണ് 2,58,032 കോടി രൂപ നേടിക്കൊണ്ട് വിപണി മൂല്യത്തിന്റെ കാര്യത്തില്‍ മൂന്നാം സ്ഥാനത്ത്. ഐടിസി(2,49,697 കോടി രൂപ) നാലാം സ്ഥാനത്തും കോള്‍ ഇന്ത്യ(1,98,333 കോടി രൂപ) അഞ്ചാം സ്ഥാനത്തുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: