കൊച്ചി: ബജാജ് അലയന്‍സ് ലൈഫ് ഇന്‍ഷുറന്‍സിന്റെ ഇന്‍ഷുറന്‍സ് ഉത്പ്പന്നങ്ങള്‍ ബിഎസ്ഇ ബ്രോക്കേഴ്സ് ഫോറത്തിലെ അംഗങ്ങള്‍ വഴി വിതരണമാരംഭിക്കും. ഇതു സംബന്ധിച്ച ധാരണാപത്രത്തില്‍ ബജാജ് അലയന്‍സും ബിഎസ്ഇ ബ്രോക്കേഴ്സ് ഫോറവും ഒപ്പുവെച്ചു. ഇതോടെ രാജ്യമെമ്പാടുമായി വിതരണശൃംഖലയുള്ള ബിഎസ്ഇ ബ്രോക്കേഴ്സ് ഫോറത്തിലെ 750-ഓളം വരുന്ന അംഗങ്ങളിലൂടെ ബജാജ് അലയന്‍സിന്റെ ഉല്‍പ്പന്നങ്ങള്‍ ഇടപാടുകാരിലെത്തും. ബിഎസ്ഇ ബ്രോക്കേഴ്സ് ഫോറം ചെയര്മാന് സിദ്ധാര്‍ത്ഥ് ഷായും ബജാജ് അലയന്‍സ് ചീഫ് ഡിസ്ട്രിബ്യൂഷന്‍ ഓഫീസര്‍ എ. എസ് നാരായണനുമാണ് ധാരണാപത്രത്തില്‍ ഒപ്പുവെച്ചത്.
ശക്തമായ ബ്രാന്‍ഡ് മൂല്യമുള്ള ബജാജ് അലയന്‍സുമായി സഹകരിക്കാനായതില്‍ ആഹ്ലാദമുണ്ടെന്നും തങ്ങളുടെ അംഗങ്ങള്‍ക്ക് ഈ സഹകരണത്തിലൂടെ കൂടുതല്‍ ബിസിനസ് അവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്നും ചടങ്ങില്‍ സംസാരിച്ച സിദ്ധാര്‍ത്ഥ് ഷാ പറഞ്ഞു. ഇന്‍ഷുര്‍ ചെയ്യപ്പെടേണ്ടവരും ചെയ്യപ്പെട്ടിട്ടില്ലാത്തവരുമായ രണ്ട്, മൂന്ന് തട്ടുകളിലെ നഗരങ്ങളിലുള്ള ഒട്ടേറെപ്പേരിലേയ്ക്ക് ബജാജ് അലയന്‍സിന്റെ ഉല്‍പ്പന്നങ്ങള്‍ എത്തിച്ചേരാന്‍ പുതിയ സഹകരണം വഴി തുറക്കുമെന്ന് എ. എസ്. നാരായണന് ചൂണ്ടിക്കാണിച്ചു. ബജാജ് അലയന്‍സിന്റെ ലൈസന്‍സുള്ള ഏജന്റുമാരാകുന്നതിന്് ബിഎസ്ഇ സ്റ്റോക്കേഴ്സ് ഫോറം അംഗങ്ങള്‍ക്ക് പരിശീലനം വ്യത്യസ്ത ഭാഷകളില്‍ പരിശീലനം നല്‍കാനുള്ള പദ്ധതിയും സഹകരണത്തിന്റെ ഭാഗമായി തയ്യാറായിക്കഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: