അലപ്പോ: ആഭ്യന്തര കലാപം രൂക്ഷമായ സിറിയയില്‍ രണ്ട് ആര്‍ച്ച് ബിഷപ്പുമാരെ തോക്കുധാരി തട്ടികൊണ്ടുപോയി. സിറിയന്‍ ഓര്‍ത്തഡോക്സ് സഭ ആര്‍ച്ച് ബിഷപ്പായ എബ്രഹാം യോഹന്നാന് മാര്‍ ഗ്രിഗോറിയോസിനേയും ഗ്രീക്ക് ഓര്‍ത്തഡോക്സ് ആര്‍ച്ച് ബിഷപ്പ് ബൊലോസ് യാസിഗിയേയുമാണ് തട്ടിക്കൊണ്ടുപോയത്.
വടക്കന്‍ സിറിയയിലെ വിമതരുടെ ശക്തി കേന്ദ്രത്തിലാണ് സംഭവം. തുര്‍ക്കിയുടെ അതിര്‍ത്തി പ്രദേശത്ത് നിന്ന് അലപ്പോയിലേക്കുള്ള യാത്രയിലായിരുന്നു ബിഷപ്പുമാര്‍. ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനം തടഞ്ഞുനിര്‍ത്തി ഡ്രൈവറെ വെടിവച്ചു കൊലപ്പെടുത്തിയതിനു ശേഷമാണ് ബിഷപ്പുമാരെ തട്ടിയെടുത്തത്.
സംഭവം സിറിയന്‍ ദേശീയ ചാനലും വിമത നേതാക്കളും സ്ഥിരീകരിച്ചു. എന്നാല്‍ ബിഷപ്പുമാരെ തട്ടികൊണ്ടുപോയത് ആരെന്ന കാര്യത്തില്‍ വ്യക്തതയില്ല. സുന്നി മുസ്ലീമുകള്‍ക്ക് ഭൂരിപക്ഷമുള്ള സിറിയയുടെ മൊത്തം ക്രിസ്ത്യന്‍ വിഭാഗം 10 ശതമാനം വരും. സിറിയയില്‍ തുടരുന്ന ആഭ്യന്തര കലാപത്തില്‍ ഇതുവരെ 70,000ത്തോളം പേര് കൊല്ലപ്പെട്ടെന്നാണ് യുഎന്‍ റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.
പത്ത് ലക്ഷം പേര് മറ്റ് രാജ്യങ്ങളില്‍ അഭയാര്‍ത്ഥികളായി കഴിയുകയാണ്. സുന്നി ഇമാം അടക്കം നിരവധി മുസ്ലിം നേതാക്കള്‍ കലാപത്തില്‍ കൊല്ലപ്പെട്ടിരുന്നു. നിരവധി ക്രൈസ്തവ വിശ്വാസികളും കൊല്ലപ്പെട്ടിരുന്നു. എന്നാല്‍ ആദ്യമായാണ് സഭാ നേതാക്കന്മാരെ തട്ടിയെടുക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: