തിരുവനന്തപുരം: ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോദി നാളെ വൈകിട്ട് 5ന് ശിവഗിരിയില്‍ പരിഷത്ത് കനകജൂബിലി ആഘോഷ സമാപനവും 51-ാമത് ശ്രീനാരായണ ധര്‍മ്മമീമാംസാപരിഷത്ത് ഉദ്ഘാടനം ചെയ്യും. മോദിയുടെ സന്ദര്‍ശനത്തെ തുടര്‍ന്ന് അതീവസുരക്ഷാ സന്നാഹമാണ് ഒരുക്കുക.
സന്ദര്‍ശനത്തിന് മുന്നോടിയായി ഗുജറാത്തില്‍ നിന്ന് പ്രത്യേക രഹസ്യാന്വേഷണ വിഭാഗം ഒരാഴ്ച മുമ്പേ സംസ്ഥാനത്തെത്തിയിരുന്നു. ഇസഡ്പ്ലസ് കാറ്റഗറിയില്‍പ്പെട്ട മോദിയുടെ സുരക്ഷയ്ക്കായി ആറംഗ സംഘം ഇന്നലെ തലസ്ഥാനത്തെത്തി. ശിവഗിരിയിലെ പരിപാടിക്കായി മാത്രം എത്തുന്ന മോദി 4 മണിക്കൂര്‍ മാത്രമാണ് തലസ്ഥാനത്ത് ഉണ്ടാവുക. വൈകിട്ട് 5ന് എത്തുന്ന മോദി 9 ഓടെ മടങ്ങും. പ്രത്യേക വിമാനത്തില്‍ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തുന്ന അദ്ദേഹം കാര്‍മാര്‍ഗ്ഗമാണ് ശിവഗിരിയിലേക്ക് പോകുന്നത്.
മോദിയുടെ സന്ദര്‍ശനം സംബന്ധിച്ച് ഇടത് വലത് മുന്നണികള്‍ രണ്ടുദിവസമായി ഉണ്ടാക്കിയ ശബ്ദമലിനീകരണത്തിനിടെയില് മോദിയുടെ സന്ദര്‍ശനം കൂടുതല്‍ ശ്രദ്ധേയമായി. ഇതുസംബന്ധിച്ച് സോഷ്യല്‍മീഡിയയില്‍ വരുന്ന പോസ്റ്റുകള്‍ യുവാക്കള്‍ക്കിടയില്‍ മോദിക്കുള്ള സ്വീകാര്യത വ്യക്തമാക്കുന്നു. മോദിക്കെതിരെയുള്ള സിപിഎം-കോണ്‍ഗ്രസ് നേതാക്കളുടെ വിമര്‍ശനങ്ങള്‍ക്ക് ചിത്രങ്ങള്‍സഹിതം തിരിച്ചടിക്കുന്ന നൂറുകണക്കിന് പോസ്റ്റുകളാണുള്ളത്. കേന്ദ്രമന്ത്രിമാരായ വയലാര്‍ രവി, എ.കെ.ആന്റണി, ഉമ്മന്‍ചാണ്ടി എന്നിവര്‍ നരേന്ദ്രമോദിയോടൊപ്പമുള്ള ചിത്രങ്ങള്‍ കമന്റോടുകൂടിയാണ് ഉള്‍പ്പെടുത്തിയാണ് പ്രതികരണങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: