കൊച്ചി: സ്വര്‍ണവില തിരിച്ചുകയറുന്നു. പവന് 400 രൂപ കൂടി 20,400 രൂപയായി. ഗ്രാമിന് 80 രൂപ വര്‍ധിച്ച് 2,550 രൂപയിലെത്തി. രാജ്യാന്തര വിപണിയില്‍ വില കൂടിയതാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. വെള്ളിയാഴ്ച വില പവന് 280 രൂപ ഉയര്‍ന്ന് 20,000ത്തില്‍ എത്തിയ ശേഷം ഇന്നലെ വീണ്ടും കൂടുകയായിരുന്നു. കുത്തനെ വിലിയിടിഞ്ഞ സ്വര്‍ണം രണ്ട് ദിവസംകൊണ്ടാണ് തിരികെ കയറുന്നത്. സ്വര്‍ണത്തിന്റെ ആവശ്യത്തിലുണ്ടായ വന്‍ വര്‍ധനവാണ് വില വീണ്ടും ഉയരാന്‍ കാരണമായി കണക്കാക്കുന്ന ഘടകങ്ങളിലൊന്ന്. നിലവിലെ വിലയിടിവ് കാര്യമാക്കേണ്ടതില്ലെന്നും ഭാവിയില്‍ സ്വര്‍ണവില ഭദ്രമായിരിക്കുമെന്നുമാണ് വിപണി വിദഗ്ധര്‍ വിലയിരുത്തുന്നത്.
കഴിഞ്ഞയാഴ്ച സ്വര്‍ണവില കുത്തനെ ഇടിഞ്ഞപ്പോള്‍ ആവശ്യക്കാരുടെ എണ്ണം ക്രമാതീതമായി ഉയരുകയായിരുന്നു. നാലു ദിവസംകൊണ്ട് ഇന്ത്യന്‍ വിപണികളില്‍ പപന്‍ 2400 രൂപയോളമാണ് കുറഞ്ഞത്. മിക്ക കടകളിലും സ്വര്‍ണം വാങ്ങാന്‍ വന്‍തിരക്കായിരുന്നു അനുഭവപ്പെട്ടത്. വെറും മൂന്ന് ദിവസം കൊണ്ട് രാജ്യത്ത് 15 ടണ്‍സ്വര്‍ണം വിറ്റഴിച്ചതായാണ് കണക്കുകള്‍. സാമ്പത്തികമാന്ദ്യം സൃഷ്ടിക്കുന്ന അസ്ഥിരതകള്‍ക്കിടയില്‍ സ്വര്‍ണം സുരക്ഷിതമായ നിക്ഷേപമായി കണക്കാക്കുന്നവരുടെ എണ്ണം കൂടുന്നതായാണ് ്കണക്കുകള്‍ തെളിയിക്കുന്നത്.
ആഭ്യന്തര വിപണിയിലെ ഇടിവും ഡോളറിന്റെ നില മെച്ചപ്പെട്ടതും സാമ്പത്തിക പ്രതിസന്ധിയില്‍ അകപ്പെട്ട സൈപ്രസ് രക്ഷാ പദ്ധതിയുടെ ഭാഗമായി സ്വര്‍ണശേഖരം വിറ്റഴിക്കാന്‍ തീരുമാനിച്ചതുമാണ് സ്വര്‍ണ വിലയില്കുറവു വരുത്തിയതെന്നാണ് വിലയിരുത്തുന്നത്.
പണപ്പെരുപ്പം, സ്വര്‍ണ ഫണ്ടുകളുടെ വില്പന, കേന്ദ്ര ബാങ്കുകളുടെ വില്പന, വിപണികളിലെ ഡിമാന്‍ഡ് തുടങ്ങിയ കാര്യങ്ങളും സ്വര്‍ണ വിലയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. അമേരിക്ക ഉള്‍പ്പെടെ രാജ്യങ്ങളിലെ സമ്പദ് വ്യവസ്ഥ മെച്ചപ്പെടുന്നത് ഓഹരി വിപണിയെ സജീവമാക്കുമെന്നും സ്വര്‍ണത്തിലുള്ള താത്പര്യംകുറയ്ക്കുമെന്നും വിലയിരുത്തലുകളുണ്ടെങ്കിലും സ്വര്‍ണവിലയില്‍ അപ്രതീക്ഷിതമായ ഒരിടിവ് ഉണ്ടാകില്ലെന്ന് തന്നെയാണ് ജനങ്ങളുടെ വിശ്വാസം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: